San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍

ഏലമലക്കാടുകളെ റിസർവ് വനമായി രേഖപ്പെടുത്തിയതിനെതിരെ ഹർജി; ചീഫ് സെക്രട്ടറിയടക്കമുള്ളവർക്ക് ഹൈക്കോടതി നോട്ടീസ്



കാർഡമം ഹിൽ റിസർവ്വ് വനഭൂമിയാണെന്ന് വനം വകുപ്പ് രേഖകളിൽ രേഖപ്പെടുത്തിയിരിക്കുന്നത് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ സംസ്ഥാന ചീഫ് സെക്രട്ടറിക്കും, ഫോറസ്റ്റ് ചീഫ് കൺസർവേറ്റർക്കും, റവന്യു പ്രിൻസിപ്പൽ സെക്രട്ടറിക്കും കേരള ഹൈക്കോടതി നോട്ടീസ് അയച്ചു.

ഏലമല കാടുകൾ റിസർവ്വ് വനം ആണെന്ന് ഫോറസ്റ്റ് സ്റ്റാറ്റിറ്റിക്‌സിലും, മറ്റ് വനം വകുപ്പ് രേഖകളിലും രേഖപ്പെടുത്തിയിരിക്കുന്നത് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വണ്ടൻമേട് കാർഡമം ഗ്രോവേഴ്സ‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി അഡ്വ: ഷൈൻ വർഗീസ്, കേരള ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ സംസ്ഥാന ചീഫ് സെക്രട്ടറിക്കും, ഫോറസ്റ്റ് ചീഫ് കൺസർവേറ്റർക്കും, റവന്യു പ്രിൻസിപ്പൽ സെക്രട്ടറിക്കും കേരള ഹൈക്കോടതി നോട്ടീസ് അയച്ചു.

ജസ്റ്റീസ് ജി.ഗിരീഷിന്റെ ബഞ്ചാണ് ഹർജി പരിഗണിച്ച് നോട്ടീസ് അയക്കുവാൻ ഉത്തരവായത്. ഗവൺമെന്റ് പ്ലീഡർ സത്യവാങ്മൂലം ബോധിപ്പിക്കുവാൻ സാവകാശം തേടിയിട്ടുള്ളതും, ഹർജി 20.11.2026 തീയതിയിൽ വീണ്ടും പരിഗണിക്കുന്നതാണ്.

ഏലമല കാടുകൾ തിരുവിതാംകൂർ രാജഭരണ കാലഘട്ടം മുതൽ റവന്യു ഡിപ്പാർട്ട്മെൻ്റിൻ്റെ കീഴിലുളള ഭൂമിയാണ്. ഏലമല കാടുകളിൽ കർഷകർക്ക് ഏലകൃഷിക്ക് വേണ്ടി ഭൂമി പതിച്ചും, കുത്തകപ്പാട്ടമായും നൽകി വന്നിരുന്നു. ഏലമല കാടുകളിൽ നിൽക്കുന്ന മരങ്ങളുടെ സംരക്ഷണം മാത്രമാണ് വനം വകുപ്പിന് ഉളളത്.

ഇ.എസ്.എ – യുമായി ബന്ധപ്പെട്ട് കേരള സർക്കാർ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കഴിഞ്ഞ മാസം നൽകിയ ശുപാർശയിൽ ഏലമല കാടുകളിൽ ഉൾപ്പെടുന്ന കട്ടപ്പന, നെടുങ്കണ്ടം, അടിമാലി തുടങ്ങിയുള്ള ടൗണുകൾ ഉൾപ്പെടെയുള്ള പ്രദേശം വനം വകുപ്പ് രേഖകളിൽ റിസർവ്വ് വനം ആണെന്ന് രേഖപ്പെടുത്തിയിട്ടുളളതായി പരാമർശിച്ചിട്ടുണ്ട്. എന്നാൽ മുഖ്യമന്ത്രിയും, റവന്യു മന്ത്രിയും നിയമസഭയിലും, പൊതു യോഗങ്ങളിലും നടത്തിയിട്ടുള്ള പ്രസ്താവ നകളിൽ ഏലമല കാടുകൾ റവന്യു ഭൂമിയാണെന്ന് അടിവരയിട്ട്
പറയുന്നുണ്ട്.

എങ്കിലും വനം വകുപ്പിൻ്റെ രേഖകളിൽ തെറ്റായി രേഖപ്പെടു ത്തിയിരിക്കുന്നത് നാളിതു വരെ തിരുത്തിയിട്ടില്ല.

അതിനാലാണ് വണ്ടൻമേട് കാർഡമം ഗ്രോവേഴ്‌സ് അസോസിയേഷൻ വനം വകുപ്പ് രേഖകളിൽ ഏലമല കാടുകൾ റിസർവ്വ് വനം ആണെന്ന് രേഖപ്പെടുത്തിയിരിക്കുന്നത് തിരുത്തണം എന്നാവശ്യപ്പെട്ട് ഫോറസ്റ്റ് ചീഫ് കൺസർവേറ്റർക്ക് കത്ത് നൽകുകയും, അത് പ്രകാരം ചീഫ് കൺസർവേറ്റർ യാതൊരു നടപടിയും സ്വീകരിക്കാതെ വന്നതിനെ തുടർന്ന് അസോസിയേഷൻ സെക്രട്ടറി കേരള ഹൈക്കോടതിയെ സമീപിച്ചത്.

ഏലമല കാടുകളുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ നടക്കുന്ന കേസിൽ സംസ്ഥാന ചീഫ് സെക്രട്ടറി ആയിരുന്ന പി.ജെ തോമസ് 15.11.2007 ൽ സമർപ്പിച്ച സത്യവാങ്‌മൂലത്തിലും, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ 23.10.2024 ൽ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലും ഏലമല കാടുകൾ റവന്യു ഭൂമിയാണ് എന്നാണ് പ്രതിപാദിച്ചിട്ടുളളത്. റിസർവ്വ് വനവുമായി ബന്ധപ്പെട്ട് പരിസ്ഥിതി സംഘടന സമർപ്പിച്ച രേഖ വ്യാജമാണെന്നും, ടി രേഖയ്ക്ക് ഏലമല കാടുകളുമായി യാതൊരു ബന്ധവും ഇല്ലായെന്നും, ഏലമല കാടുകളിലെ മരങ്ങളുടെ സംരക്ഷണ ചുമതല മാത്രമാണ് വനം വകുപ്പിന് ഉളളത് എന്നും പ്രതിപാദിച്ചിട്ടുണ്ട്. ഇപ്രകാരം സർക്കാർ സ്വീകരിച്ച നിലപാടിന് വിരുദ്ധമായി ഏലമല കാടുകളിൽ വനം വകുപ്പ് തെറ്റായ അവകാശവാദം ഉന്നയിക്കുന്നത് സർക്കാരിൻ്റെ ശ്രദ്ധയിൽ പെട്ടിട്ടും, ആയത് തിരുത്തുവാൻ നാളിതുവരെ സംസ്ഥാന സർക്കാർ തയ്യാറായിട്ടില്ലാത്തതും, വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലാത്തതുമാണ്.

കേരള ഹൈക്കോടതി സർക്കാരിനോട് ഈ വിഷയത്തെ സംബന്ധിച്ച് മറുപടി നൽകുവാൻ ആവശ്യപ്പെട്ട സാഹചര്യത്തിൽ ഏലമല കാടുകൾ റവന്യു ഭൂമിയാണ് എന്ന് കേരള സർക്കാർ സുപ്രീം കോടതിയിൽ എടുത്ത അതേ നിലപാട് സ്വീകരിക്കേണ്ടി വരികയും, വനം വകുപ്പ് രേഖകളിൽ നിന്നും ഏലമല കാടുകൾ റിസർവ്വ് വനം ആണ് എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് തിരുത്തേണ്ടി വരുമെന്നും, അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.

വാർത്ത സമ്മേളനത്തിൽ അസോസിയേഷൻ സീനിയർ വൈസ് പ്രസിഡൻ്റ്. ചിത്ര കൃഷ്ണ‌ണൻകുട്ടി, ജനറൽ സെക്രട്ടറി അഡ്വ:ഷൈൻ വർഗീസ്, അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറി പി.സി. മാത്യു, എന്നിവർ പങ്കെടുത്തു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!