Idukki വാര്ത്തകള്
സംസ്ഥാനത്തെ ഏറ്റവും മികച്ച റേഷൻ ഇൻസ്പെക്ടർക്കുള്ള പുരസ്കാരം കൽത്തൊട്ടി വെട്ടിക്കർ ഷിജു തോമസിന്.

ഈ വർഷത്തെ ഏറ്റവും മികച്ച റേഷൻ ഇൻസ്പെക്ടറായി പ്രഥമ അവാർഡ് നേടിയ ഷിജു തോമസ് പീരുമേട് സപ്ലൈ ഓഫീസിലെ ജീവനക്കാരനും കൽത്തൊട്ടി വെട്ടിക്കൽ കുടുംബാംഗവും ആണ്.തികഞ്ഞ അച്ചടക്കവും മികച്ച അർപ്പണബോധവും കൃത്യനിഷ്ഠയും ജോലിയിലുള്ള ആത്മാർത്ഥതയും ആണ് ഷിജുവിനെ ഈ നേട്ടത്തിന് അർഹനാക്കിയത്.ഡ്രസ്സ് കൺട്രോൾ വിഭാഗത്തിൽ സംസ്ഥാന സർക്കാർ ജോലിയിൽ പ്രവേശിച്ച ഷിജു ഇൻറർ ഡിപ്പാർട്ട്മെൻറ് ട്രാൻസ്ഫർ വഴിയാണ് സിവിൽ സപ്ലൈസ് വകുപ്പിൽ ജോലി നേടിയത് തിരുവനന്തപുരം വഴുതക്കാട് വച്ച് നടന്ന ചടങ്ങിൽ സംസ്ഥാന സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് ആണ് അവാർഡ് വിജയികളെ പ്രഖ്യാപിച്ചത്. 14 ജില്ലകളിൽ നിന്നും ഓരോരുത്തരെ തിരഞ്ഞെടുത്തു അതിൽ നിന്ന് അഞ്ചു പേരെ സ്ക്രീൻ ചെയ്ത് അതിൽ നിന്നും ഒരാളെ ആണ് തെരഞ്ഞെടുത്തത് അതിലാണ് പ്രഥമ അവാർഡ് ഷിജു കരസ്ഥമാക്കിയത്.




































































































































