തമിഴ്നാട് സ്വദേശിനിയായ 18 വയസ്സുള്ള പെൺകുട്ടിയുടെ കൊലപാതകം, പ്രതി 12 മണിക്കൂറിനുള്ളിൽ കരിമണൽ പോലീസിന്റെ പിടിയിൽ.

തമിഴ്നാട് തേനി ജില്ലയിലെ ബോഡിനായ്ക്കന്നൂർ പരമശിവം കോവിൽ റോഡ് ഭാഗത്ത് വിമല ഇല്ലം വീട്ടിൽ നിത്യ(18)യെ കൊലപ്പെടുത്തിയ കേസിൽ രാജകുമാരി വട്ടപ്പാറ അബേദ്കർ കോളനി ഭാഗത്ത് നിഷാന്ത് സതീഷ്കുമാർ (19)ആണ് അറസ്റ്റിലായത്. പാംബ്ല കെ എസ് ഇ ബി കോളനി ഭാഗത്ത് റോഡിന് താഴെ കത്തികരിഞ്ഞ നിലയിൽ ഒരു മൃതദേഹം കിടക്കുന്നതായി 14.10.2026 തീയതി കണ്ടെത്തിയതിനെ തുടർന്ന് കരിമണൽ പോലീസ് കേസ് രജിസ്റ്റ്ർ ചെയ്യുകയും കേരളത്തിലും അയൽ സംസ്ഥാനമായ തമിഴ്നാട്ടിലും മിസിംഗ് ആയിട്ടുളള ആളുകളുടെ വിവരങ്ങൾ ശേഖരിച്ച് അന്വേഷണം നടത്തി വരവേ തമിഴ്നാട് സ്വദേശിനിയായ നിത്യയുടെ ബന്ധുക്കൾ മൃതദേഹം തിരിച്ചറിയുകയായിരുന്നു. 2023 മുതൽ നിത്യയുമായി പ്രണയത്തിലായിരുന്ന നിഷാന്തിനെ കാണുന്നതിനായി നിത്യ വീട്ടിൽ നിന്നും കേരളത്തിലേക്ക് പോരുകയും, 12.10.2026 തീയതി പൂപ്പാറയിൽ എത്തിയ നിത്യയെ പ്രതി തന്റെ ഓട്ടോറിക്ഷയിൽ കയറ്റി രാജാക്കാട് അരവണപ്പാറ എന്ന സ്ഥലത്തുള്ള ഏലത്തോട്ടത്തിന് സമീപം എത്തിക്കുകയും, വാക്ക് തർക്കത്തെ തുടർന്ന്, പ്രതിയുടെ കൈവശമുണ്ടായിരുന്ന ഫോൺ ചാർജ്ജ് ചെയ്യുന്ന കേബിൾ ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊല്ലുകയും, ശേഷം കല്ല് എടുത്ത് നിത്യയുടെ മുഖം ഇടിച്ച് വികൃതമാക്കുകയും ചെയ്യുകയായിരുന്നു. തുടർന്ന് പ്രതി നിത്യയുടെ ശരീരം കരിമണൽ സ്റ്റേഷൻ പരിധിയിലെ പാംമ്പ്ല കോളനി ഭാഗത്ത് രാത്രിയോടെ എത്തിക്കുകയും, റോഡ് സൈഡിലെ താഴ്ചയിലേക്ക് എടുത്തിട്ട ശേഷം കൈവശം കരുതിയിരുന്ന പെട്രോൾ ഒഴിച്ച് കത്തിക്കുകയുമായിരുന്നു.
ഇടുക്കി ജില്ലാ പോലീസ് മേധാവി ഡോ. എ. നസീം ഐ പി എസ്- ന്റെ നിർദ്ദേശപ്രകാരം ഇടുക്കി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് മോഹൻദാസ് കെ ആർ- ന്റെ നേതൃത്വത്തിൽ അടിമാലി സർക്കിൾ ഇൻസ്പെക്ടർ സിദ്ദിഖ് അബ്ദുൽ ഖാദർ, സബ് ഇൻസ്പെക്ടർമാരായ താജുദ്ദീൻ അഹമ്മദ്, സന്തോഷ് സി ആർ, സന്തോഷ് ബാബു, അബ്ബാസ് ടി എം, ബാബു, ഷാജിത സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അനീഷ് കെ ആർ, രതീഷ് ഇ എസ്, ജയൻ കെ റ്റി, മനോജ് കെ ബി, രതീഷ് ബി എന്നിവരുടെ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.




































































































































