San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍

ഡൽഹി സമരങ്ങൾക്ക് പിന്തുണ.ചെറുതോണിയിൽ കേരളാ കോൺഗ്രസ് സമരം



മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യാ സഖ്യം മുന്നണിയും വിവിധ സംഘടനകളും ഡൽഹിയിൽ നടത്തിവരുന്ന സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും സമരങ്ങളെ അടിച്ചമർത്തുന്ന കേന്ദ്ര സർക്കാരിന്റെ നയങ്ങളിൽ പ്രതിഷേധിച്ചും കേരളാ കോൺഗ്രസ് ഇടുക്കി ജില്ലാക്കമ്മറ്റി നേതൃത്വത്തിൽ ചെറുതോണിയിൽ മാർച്ചും പ്രതിഷേധസമരവും നടത്തി.

കേരളാ കോൺഗ്രസ് സംസ്ഥാന കമ്മറ്റിനേതൃത്വത്തിൽ തിരുവനന്തപുരത്ത്  നൈറ്റ് മാർച്ച് നടത്തിയിരുന്നു. തുടർന്ന് 14 ജില്ലകളിലുംനടന്ന സമരങ്ങളുടെ ഭാഗമായാണ് ചെറുതോണിയിൽ പ്രതിഷേധ സമരം നടത്തിയത്

ജില്ലാ പ്രസിഡണ്ട് പ്രൊഫ.എം.ജെ.ജേക്കബ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഉന്നതാധികാര സമിതിയംഗങ്ങളായ പ്രൊഫ. ഷീലാ സ്റ്റീഫൻ,അഡ്വ. തോമസ് പെരുമന , വർഗീസ് വെട്ടിയാങ്കൽ, എം.ജെ.കുര്യൻ, എം.മോനിച്ചൻ, സംസ്ഥാനസെക്രട്ടറിമാരായ ഷൈനി സജി, വി.എ. ഉലഹന്നാൻ, ബെന്നി പുതുപ്പാടി നിയോജകമണ്ഡലം പ്രസിഡണ്ടുമാരായ ജോയി കൊച്ചുകരോട്ട്,ബ്ലെയ്സ് ജി. വാഴയിൽ, ജോസ് പൊട്ടം പ്ലാക്കൽ, ബിജു പോൾ, സജി പൂതക്കുഴി, ജില്ലാ വൈസ് പ്രസിഡണ്ട് സിനു വാലുമ്മേൽ, ജില്ലാ സെക്രട്ടറിമാരായ സാബു വേങ്ങവേലിൽ, കെ.കെ. വിജയൻ,  കേരള കർഷക യൂണിയൻ സംസ്ഥാന വൈസ്പ്രസിഡണ്ട് ടോമി കാവാലം കെ.റ്റി.യു.സി. ജില്ലാ പ്രസിഡണ്ട് വർഗീസ് സക്കറിയ, പാർട്ടി സംസ്ഥാനകമ്മറ്റിയംഗങ്ങളായ എം.റ്റി. ജോണി,ഓ.റ്റി. ജോൺ, എൻ. ജെ. ചാക്കോച്ചൻ , ജോസ് കുറുക്കൻക്കുന്നേൽ , ജോയി കുടക്കച്ചിറ, അഗസ്റ്റിൻ കല്ലിടുക്കിൽ , ചെറിയാൻ.പി.ജോസഫ് ദളിത് ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് കൃഷ്ണകുമാർ തടത്തിൽ വാഴത്തോപ്പ് മണ്ഡലം പ്രസിഡണ്ട് ഷിജോ ഞവരക്കാട്ട്, സുധർമ്മ വിജയൻ, വിൻസൻറ് വള്ളാടിതുടങ്ങിയവർ പ്രസംഗിച്ചു.

ജോബി അഗസ്റ്റിൻ, സെലിൻ വിൽസൺ, ജോളി ജോയി,സുരേഷ് ജോസഫ്,എ.ഡി. മാത്യു, സി.റ്റി. ആമോസ്, ജോർജ് അരീപ്ലാക്കൽ, സണ്ണി മുണ്ടപ്ലാക്കൽ, ജോസുകുട്ടി തകിടിപ്പുറം, പി.എം. ഫ്രാൻസിസ്, എൽദോസ് പുളിഞ്ചോട്ടിൽ,സണ്ണി കാരിമുട്ടം , കുര്യാച്ചൻ കൊച്ചു പുരയ്ക്കൽ, സണ്ണി ജോൺ, പി.എൻ ബാലകൃഷ്ണപിള്ള , തോമസ് തെക്കേൽ, വിൽസൺകല്ലിടുക്കിൽ, ജോസ് മോടിക്കപുത്തൻ പുര,പി.ജി.പ്രകാശൻ, സണ്ണി ഇല്ലിക്കൽ, മാത്യു ചാലിൽ, തോമസ് പുളിമൂട്ടിൽ, കുര്യൻ കാക്കപ്പയ്യാനി ,വിൻസന്റ് വള്ളിക്കാവുങ്കൽ, എസ്. രവി , ബേബി കൊല്ലപ്പള്ളി, മനോജ് ജോസഫ് തുടങ്ങിയവർ പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകി.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!