San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍

തുലാവർഷത്തിന് തുടക്കം; കേരളത്തിലെ വരുംദിവസങ്ങളിലെ മഴയുടെ സാധ്യതകൾ



ഇന്ന് (ഒക്ടോബർ 15) തമിഴ്‌നാട്, പുതുച്ചേരി & കാരയ്ക്കൽ, തീരദേശ ആന്ധ്രാപ്രദേശ്, റായലസീമ, തെക്കൻ ഉൾനാടൻ കർണാടക, കേരളം & മാഹി എന്നിവിടങ്ങളിൽ  തുലാവർഷം (വടക്കുകിഴക്കൻ മൺസൂൺ)  ആരംഭിച്ചതായി  കേന്ദ്ര കാലാവസ്ഥ വകുപ്പ്.

അതോടൊപ്പം കാലവർഷം രാജ്യത്തു നിന്ന് ഇന്ന് പൂർണമായും പിൻവാങ്ങി.

തെക്കുകിഴക്കൻ അറബിക്കടലിനും സമീപമുള്ള ലക്ഷദ്വീപിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 1.5 മുതൽ 4.5 കിലോമീറ്റർ വരെ ഉയരത്തിൽ ഉയർന്ന ചക്രവാതചുഴി നിലനിൽക്കുന്നു.

തെക്കൻ തമിഴ്നാട് തീരത്തിന് മുകളിൽ മറ്റൊരു  ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നു

കേരളത്തിൽ 2026 ഒക്ടോബർ 15 മുതൽ 19 വരെയുള്ള ദിവസങ്ങളിൽ  നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത.

ഇന്ന് (ഒക്ടോബർ 15) ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതി ശക്തമായ മഴക്ക് സാധ്യത.

ഒക്ടോബർ 15,16 ,17,18 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്ക് സാധ്യത.

ഒക്ടോബർ 15,16 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴക്കും മണിക്കൂറിൽ 40–50 കി.മീ. വരെ വേഗതയിൽ ശക്തമായ കാറ്റിനും ഒക്ടോബർ17,19  തീയതികളിൽ  ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴക്കും മണിക്കൂറിൽ 30–40 കി.മീ. വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത.


*01.15 pm 15 ഒക്ടോബർ 2026*

*IMD-KSEOC-KSDMA*









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!