12 മണിക്കൂറിനിടെ അടിമാലിയിലും കഞ്ഞിക്കുഴിയിലും 2 തീപിടിത്തങ്ങൾ…; സംഭവസമയം ആരും ഇല്ലാതിരുന്നതിനാൽ ഒഴിവായത് വൻദുരന്തം

പൊട്ടിത്തെറിയിൽ തകർന്നു, ആളില്ലാ വീട് മഴുവടി തിങ്കൾ രാത്രി 7.30 സംഭവിച്ചതെന്ത് കഞ്ഞിക്കുഴി മഴുവടിയിൽ ആൾ താമസമില്ലാത്ത വീട് പൊട്ടിത്തെറിയിൽ തകർന്നു. കല്ലുംതൊട്ടിയിൽ മേരി സെബാസ്റ്റ്യന്റെ ഉടമസ്ഥതയിലുള്ള വീടാണ് പൂർണമായി തകർന്നത്.
ആരുടേത്
തിങ്കളാഴ്ച രാത്രി ഏഴരയോടെ വലിയ ശബ്ദത്തോടെയായിരുന്നു സ്ഫോടനം. അമ്മ മരിച്ച ശേഷം മേരി ആരോഗ്യ പ്രശ്നങ്ങളെയും മറ്റും തുടർന്ന് ഏറെ നാളായി മലപ്പുറത്ത് മകളുടെ വീട്ടിലായിരുന്നു താമസം. വീട് പൂട്ടിക്കിടക്കുകയായിരുന്നു.
നിഗമനം
പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചതാകാമെന്നാണു കഞ്ഞിക്കുഴി പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ ആൾ താമസമില്ലാത്ത വീട്ടിലെ സിലിണ്ടർ എങ്ങനെ പൊട്ടിത്തെറിച്ചെന്ന കാര്യത്തിൽ പൊലീസിനു മറുപടിയില്ല. ശാസ്ത്രീയ പരിശോധന നടത്തി ഇക്കാര്യത്തിൽ വ്യക്തത വരുത്തുമെന്ന് കഞ്ഞിക്കുഴി എസ്എച്ച്ഒ പി.ഒ.റെജി പറഞ്ഞു. എക്സ്പ്ലോസീവ് ടീം സ്ഥലം സന്ദർശിക്കും. മലപ്പുറത്തുനിന്നു വീട്ടുടമ എത്തിയാൽ ഇക്കാര്യങ്ങൾ പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.
കത്തിയമർന്നു; ഓഡിറ്റോറിയം, ഡിജെ ഹാൾ അടിമാലി
ഇന്നലെ പുലർച്ചെ 5.30 സംഭവിച്ചതെന്ത്
അടിമാലി ടൗണിനു സമീപം അമ്പലപ്പടിയിൽ പ്രവർത്തിക്കുന്ന ഏദൻ ഗാർഡൻ കെട്ടിടം കത്തി. ഓഡിറ്റോറിയം, ഡിജെ ഹാൾ എന്നിവ ഉൾപ്പെടുന്ന കെട്ടിടമാണിത്. ഇന്നലെ അഞ്ചരയോടെ പ്രഭാതനടത്തത്തിന് ഇറങ്ങിയവരാണ് കെട്ടിടത്തിൽനിന്ന് തീയും പുകയും ഉയരുന്നതു കണ്ടത്. അടിമാലി, രാജാക്കാട്, നേര്യമംഗലം എന്നിവിടങ്ങളിൽനിന്ന് അഗ്നിരക്ഷാസേന എത്തിയാണ് തീ അണച്ചത്.
kanjikuzhi-house-blas-fire
അടിമാലി ടൗണിനു സമീപം തീപിടിച്ചു നശിച്ച ഓഡിറ്റോറിയം.
ആരുടേത്
അടിമാലി പുന്നത്താനത്ത് റിച്ചാർഡ് ലീസിന് എടുത്ത സ്ഥലത്തു നിർമിച്ചതാണ് ഓഡിറ്റോറിയം.
നഷ്ടം
50 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.ഹാളും വിലപിടിപ്പുള്ള സാധന സാമഗ്രികളും പൂർണമായി കത്തി. ഓഡിറ്റോറിയം, മറ്റൊരു കെട്ടിടം എന്നിവയും നശിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാത്രി 11 വരെ ഓഡിറ്റോറിയവും മറ്റും പ്രവർത്തന സജ്ജമായിരുന്നു.




































































































































