Idukki വാര്ത്തകള്
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് 45 വർഷം തടവും 1,20,000/- രൂപ പിഴയും ശിക്ഷ.

വയനാട്, വൈത്തിരി സുഗന്ധഗിരി രണ്ടാം ഡിവിഷനിൽ വൈശാഖ് എസ് (21) നെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തി 14.10.2026 തിയതി ഇടുക്കി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്ജ് നോബൽ 45 വർഷം തടവും 1,20,000/- രൂപ പിഴയും ശിക്ഷ വിധിച്ചു. വിവിധ വകുപ്പുകളിലെ ഏറ്റവും ഉയർന്ന ശിക്ഷയായ 20 വർഷം പ്രതി അനുഭവിച്ചാൽ മതിയാകും. 2024ൽ കഞ്ഞിക്കുഴി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്നത്തെ അന്വേക്ഷണ ഉദ്യോഗസ്ഥൻ ആയിരുന്ന അനൂപ് ജി ആണ് അന്തിമ ചാർജ് കോടതിയിൽ സമർപ്പിച്ചത്. സിവിൽ പോലീസ് ഓഫീസർമാരായ സനോജ്, സത്താർ എന്നിവർ പ്രൊസീക്യൂഷൻ നടപടികളെ സഹായിച്ചു. പ്രൊസീക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ അഡ്വ. ഷിജോമോൻ ജോസഫ് കണ്ടത്തിൻകരയിൽ ഹാജരായി.




































































































































