Idukki വാര്ത്തകള്
കരുണാപുരം ഗവണ്മെന്റിൽ ഒഴിവുള്ള സീറ്റുകളില് സ്പോട്ട് അഡ്മിഷന് നടത്തുന്നു.

കരുണാപുരം ഗവണ്മെന്റ് ഐ.ടി.ഐയിലെ ഡ്രാഫ്റ്റ്സ്മാന് സിവില്, കംപ്യൂട്ടര് ഓപ്പറേറ്റര് ആന്ഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് എന്നീ ട്രേഡുകളില് ജനറല്,എസ്.സി,എസ്.റ്റി വിഭാഗത്തിലും പെണ്കുട്ടികള്ക്കായി സംവരണം ചെയ്തിരിക്കുന്ന വിഭാഗത്തിലും ഒഴിവുള്ള സീറ്റുകളില് സ്പോട്ട് അഡ്മിഷന് നടത്തുന്നു. താല്പ്പര്യമുള്ളവര് എസ്.എസ്.എല്.സി, പ്ലസ് ടു, ടി.സി, ജാതി സര്ട്ടിഫിക്കറ്റ് എന്നിവയുടെ പകര്പ്പുകള് സഹിതം ഐ.ടി.ഐയില് നേരിട്ട് ഹാജരാകണമെന്ന് പ്രിന്സിപ്പല് അറിയിച്ചു. എസ്.എസ്.എല്.സി ജയിച്ചവര്ക്കും തുല്യയോഗ്യതയുള്ളവര്ക്കും ഒക്ടോബര് 15 വരെ പ്രവേശനം നേടാവുന്നതാണ്.
ഫോണ്: 04868 291050, 9496334029, 9562202388




































































































































