പി.ജി,യു.ജി വെറ്ററിനറി സര്ജന് നിയമനം

ഇടുക്കി ജില്ലയിലെ മൃഗസംരക്ഷണ വകുപ്പില് എം.എസ്.യു സേവനത്തിലെ പി.ജി,യു.ജി വെറ്ററിനറി സര്ജന് തസ്തികകളിലും മൊബൈല് വെറ്ററിനറി യൂണിറ്റ് 1.0 കട്ടപ്പന ബ്ലോക്കിലേയ്ക്കും ദിവസ വേതനാടിസ്ഥാനത്തില് വെറ്ററിനറി ഡോക്ടര്മാരെ കരാര് അടിസ്ഥാനത്തില് നിയമിക്കുന്നു.
പി.ജി വെറ്ററിനറി സര്ജന് തസ്തികയില് എംവിഎസ്സി സര്ജറി ആന്ഡ് വെറ്ററിനറി കൗണ്സില് രജിസ്ട്രേഷന് ഉള്ള വെറ്ററിനറി ഡോക്ടര്മാരെയാണ് നിയമിക്കുന്നത്.ഇവരുടെ അഭാവത്തില് ബിവിഎസ് സി ആന്ഡ് എഎച്ച് ബിരുദവും കേരള വെറ്ററിനറി കൗണ്സില് രജിസ്ട്രേഷനും, വേള്ഡ് വെറ്റിനറി സര്വീസ് ട്രെയിനിങ് സര്ട്ടിഫിക്കറ്റ് ഉള്ളതുമായ വെറ്ററിനറി ഡോക്ടര്മാരെയും പരിഗണിക്കും. യു.ജി വെറ്ററിനറി സര്ജന്, മൊബൈല്് വെറ്ററിനറി യൂണിറ്റ് 1.0 വെറ്ററിനറി സര്ജന് സസ്തികകളില് ബിവിഎസ്സി ആന്ഡ് എഎച്ച് ബിരുദവും കേരള വെറ്ററിനറി കൗണ്സില് രജിസ്ട്രേഷനും ഉള്ളരെയാണ് പരിഗണിക്കുന്നത്.
യോഗ്യരായ ഉദ്യോഗാർഥികള് ഒക്ടോബര് 17 ന് രാവിലെ 11 ന് പൂര്ണ്ണമായ ബയോഡേറ്റയും വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്ട്ടിഫിക്കറ്റ്, പ്രവര്ത്തിപരിചയം തെളിയിക്കുന്ന സര്ട്ടിഫിക്കറ്റ്, വെറ്ററിനറി കൗണ്സില് രജിസ്ട്രേഷന് സര്ട്ടിഫിക്കറ്റ് എന്നിവ സഹിതം തൊടുപുഴ മങ്ങാട്ടുകവലയില് പ്രവര്ത്തിക്കുന്ന ഇടുക്കി ജില്ലാ മൃഗസംരക്ഷണ ഓഫീസില് വാക്ക് ഇന് ഇന്റര്വ്യൂവിന് എത്തണം.
യുവവെറ്ററിനറി ഡോക്ടര്മാരുടെ അഭാവത്തില് റിട്ടയേര്ഡ് വെറ്ററിനറി ഡോക്ടര്മാരെയും പരിഗണിക്കും.




































































































































