Idukki വാര്ത്തകള്
നാടക് ജില്ലാ സമ്മേളനം ഒക്ടോബർ 17 ശനിയാഴ്ച്ച കട്ടപ്പനയിൽ

കേരളത്തിലെ നാടകപ്രവർത്തകരുടെ നേതൃ സംഘടനയായ നാടകിൻ്റെ ഇടുക്കി ജില്ലാ സമ്മേളനം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണി മുതൽ കട്ടപ്പന ദർശന ഹാളിൽ നടക്കും. നാടക് സംസ്ഥാന സെക്രട്ടറിയും നടിയും പ്രഭാഷകയുമായ ജെ. ശൈലജ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡൻ്റ് എം.സി.ബോബൻ അദ്ധ്യക്ഷനാകും.
ജില്ലാ സെക്രട്ടറി ആർ മുരളീധരൻ പ്രവർത്തന റിപ്പാേർട്ടും ജി കെ പന്നാംകുഴി അനുശോചന പ്രമേയവും അവതരിപ്പിക്കും.




































































































































