Idukki വാര്ത്തകള്
കട്ടപ്പന മർച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ 2000 രൂപയ്ക്ക് മുകളിൽ വരുന്ന UPI പെയ്മെന്റ്കൾക്ക് സർചാർജ് ഈടാക്കുന്ന നടപടിയിൽ പ്രതിഷേധിച്ച് പന്തം കൊളുത്തി കട്ടപ്പനയിൽ പ്രകടനം നടന്നു

2000 രൂപയ്ക് മുകളിലുള്ള UPI പെയ്മെന്റുകൾക്ക് സർചാർജ് ഈടാക്കാനുള്ള കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ചാണ് മർച്ചന്റ് അസോസിയേഷൻ കട്ടപ്പനയൂണിറ്റിന്റെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തിയത്.
ഇടുക്കിക്കവലയിൽ നിന്നും ആരംഭിച്ച പ്രകടനം ടൗൺ ചുറ്റി സെന്റർ ജംഗ്ഷനിൽ സമാപിച്ചു.
തുടർന്ന് നടന്ന യോഗം അസോസിയേഷൻ പ്രസിഡന്റ് സാജൻ ജോർജ് ഉദ്ഘാടനം ചെയ്തു.
വർക്കിംഗ് പ്രസിഡന്റ് സിജോമോൻ ജോസ് അദ്ധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ജോഷി കുട്ടട , ജില്ലാ സെക്രട്ടറി ഷമേജ് കെ ജോർജ് , KP ബഷീർ, സാജു പട്ടരുമഠ, അജിത്ത് സുകുമാരൻ , അഗ്നസ് ജോസ് എന്നിവർ സംസാരിച്ചു.




































































































































