San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍

യുഡി.ഫ് – എൽ ഡി. എഫ്. അരാജകത്വത്തിനെതിരെ ബിജെപിയുടെ പ്രതിക്ഷേധ ജനസഭ 14 ന് അണക്കരയിൽ.



കേരളത്തിന്റെ വികസനവും, ജനങ്ങളുടെ പ്രതീക്ഷകളും, ചർച്ചയാകേണ്ട 150 ദിവസങ്ങൾ പിന്നിടുമ്പോൾ, വി ഡി സതീശൻ സർക്കാരിന്റെ പ്രവർത്തനങ്ങൾക്കെതിരെ ചോദ്യങ്ങളുയർത്തിക്കൊണ്ട്, പ്രതിഷേധജനസഭ ഒക്ടോബർ 14-ന് ബിജെപി ഇടുക്കി സൗത്ത് ജില്ലാകമ്മറ്റിയുടെ നേതൃത്വത്തിൽ അണക്കരയിൽ സംഘടിപ്പിക്കും.

ജാതി, മത, രാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ സമൂഹത്തിലെ വിവിധമേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖർ പങ്കെടുക്കും.

ഇടുക്കി ജില്ലയിൽ ഇടതുപക്ഷ സർക്കാരിനും പിണറായിവിജയനും എതിരെ ഉയർന്നു വന്ന വലിയ ജന വികാരവും വിദ്വേഷവും മുതലെടുത്ത് ജനങ്ങൾ ക്ക് വലിയ വാഗ്ദാനങ്ങൾ നൽകി അധികാരത്തിൽ വന്ന വി. ഡീ സതീശൻ സർക്കാർ ജില്ലയിലെ ജനകീയ വിഷയങ്ങൾ പരിഹരിക്കുന്ന കാര്യത്തിൽ അമ്പേ പരാജയപ്പെട്ടു.

ജില്ലയിൽ നിലനിൽക്കുന്ന വന്യജീവി ആക്രമണം തടയുന്നതിന് ശാശ്വതമായ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും BJP സൗത്ത് ജില്ലാപ്രസിഡന്റ് വി.സി വർഗ്ഗീസ് പറഞ്ഞു.

വിലകയറ്റം തടഞ്ഞു നിർത്തുന്നതിനോ പറഞ്ഞിരുന്ന ഗ്യാരണ്ടികൾ യാദാർഥ്യമാക്കുന്നതിനോ സാധിച്ചില്ല.
കരിമണൽ എക്സാ ലോജിക് കേസുമായി ബന്ധപ്പെട്ട് പിണറായി വിജയനെതിരെ എഫ് ഐ ആർ ഇടാൻ തെളിവുസഹിതം ഇ.ഡി. സംസ്ഥാന സർക്കാരിന് റിപ്പോർട്ട് നൽകിയിട്ടും ഇടത് വലത് അന്തർധാരയുടെ ഫലമായി ഹൈക്കോടതിയുടെ ഇടപെടൽ ഉണ്ടാകുന്നതുവരെ എഫ് ഐ. ആർ രജിസ്റ്റർ ചെയ്യാൻ വി.ഡി. സതീശൻ സർക്കാർ ബോധപൂർവ്വം താമസിപ്പിച്ചു എന്നും BJP നേതാക്കൾ കുറ്റപ്പെടുത്തി.

ഇത് തെളിയിക്കുന്നത് ഇടതും വലതും രണ്ടല്ല ഇടതും വലതും ഒന്നു തന്നെയാണ് എന്നാണ്. എസ് ഐ. ആർ വിഷയവുമായി ബന്ധപ്പെട്ട് കേരളത്തിൽ കൊമ്പുകോർക്കുന്ന ഇടതും വലതും കേരളം വിട്ടാൽ ഒരുമിച്ചാണ് എസ് ഐ ആറിനെതിരെ സമരം ചെയ്യുന്നത്.

എസ് ഐ.ആർ വിഷയത്തിൽ വിഡി സതീശൻ സർക്കാർ കേരളത്തിൽ എടുക്കുന്ന നയമല്ല ഡെൽഹിയിൽ ചെല്ലുമ്പോൾ സ്വീകരിക്കുന്നത് എസ്.ഐ ആർ തെറ്റാണെങ്കിൽ ആദ്യം രാജിവച്ച് ഒഴിയേണ്ടത് വി.ഡി സതീശനും എം.എൽ എമാരുമാണ് ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റ രാജി ആവശ്യപ്പെടുന്നവർ കേരളത്തിൽ നടന്ന എസ് ഐ ആർ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത കേരളാ ചീഫ് ഇലക്ഷൻ കമ്മീഷണറെ തന്റെ ചീഫ് സെക്രട്ടറിയാക്കിയത് എന്തിന്റെ പേരിലാണെന്ന് മുഖ്യമന്ത്രി
വെളിപ്പെടുത്തണം. ഇവയെല്ലാം വ്യക്തമാകുന്നത് യു ഡി എഫിന്റെ ഇരട്ടത്താപ്പ് നയവും ജനങ്ങളെ പരിഹസിക്കലുമാണ്.

ഇതിനെതിരെ ബിജെപി ഇടുക്കി സൗത്ത് ജില്ലാ കമ്മറ്റി അണക്കരയിൽ പ്രതിഷേധ മാർച്ചും ജനകീയ സഭയും സംഘടിപ്പിക്കും.

ഒക്ടോബർ 14 ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് അണക്കരയിൽ
ജില്ലാ പ്രസിഡൻ്റ്  വിസി വർഗ്ഗീസിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന പ്രതിക്ഷേധ ജനസഭ ബിജെപി സംസ്ഥാന വക്താവ്  പി.ആർ ശിവശങ്കരൻ ഉദ്ഘാടനം ചെയ്യും.

വാർത്താ സമ്മേളനത്തിൽ നേതാക്കളായ വി.സി വർഗീസ്, ശ്രീനഗരി രാജൻ, കെ.കുമാർ ,രതീഷ് വരകുമല, അഡ്വ.സുജിത്ത് ശശി പി.എം.പ്രസാദ്,മനോജ് രാധാകൃഷ്ണൻ , ബിനോജ് കുമാർ എന്നിവർ പങ്കെടുത്തു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!