പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
തുലാവർഷം രണ്ടു ദിവസത്തിനകം; 18 വരെ കനത്തമഴയ്ക്ക് സാധ്യത

തിരുവനന്തപുരം: വടക്കുകിഴക്കൻ കാലവർഷം അഥവാ തുലാവർഷം രണ്ടു ദിവസത്തിനകം എത്തുമെന്ന് കാലാവസ്ഥാ വകുപ്പ്. കേരളത്തിൽ 15 മുതൽ 18 വരെ കനത്തമഴ പ്രതീക്ഷിക്കുന്നുണ്ട്. മഞ്ഞ മുന്നറിയിപ്പ്: 15-ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി. 16-ന് ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട്. തെക്കുപടിഞ്ഞാറൻ കാലവർഷം രണ്ടുദിവസത്തിനകം രാജ്യത്തുനിന്ന് പൂർണമായി പിൻമാറും. ഇതേത്തുടർന്ന് തുലാവർഷമെത്തും.




































































































































