കട്ടപ്പന സ്വദേശിയായ 20 വയസുകാരന്റെ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് കൈത്താങ്ങായി ബിരിയാണി ചലഞ്ച്

കട്ടപ്പന സ്വദേശിയായ 20 വയസുകാരൻ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കായി സുമനസുകളുടെ സഹായം തേടുന്നു.
60 ലക്ഷത്തോളം രൂപയാണ് ചികിത്സക്കായി വേണ്ടി വരുന്നത്.
6 മാസം മുമ്പ് പ്ലസ്റ്റുവിന് പഠിക്കുമ്പോഴാണ് കട്ടപ്പന മുളകരമേട് അറക്കപ്പറമ്പിൽ അതുലിന്റെ ജീവിതത്തിലയ്ക്ക് വില്ലനായി ഒരു ചുമയും പനിയും എത്തുന്നത്.
പിന്നീട് നടന്നതെല്ലാം വേദനയോടെ മാത്രമാണ് അതുൽ ഓർക്കുന്നത്.
അക്യൂട്ട് മൈലോയിഡ് ലൂക്കീമിയ (AML)എന്ന ഗുരുതരമായ രോഗമാണ് അതുലിനെ ബാധിച്ചിരിക്കുന്നത്.
കഴിഞ്ഞ മാസം തിരുവനന്തപുരം RCC യിൽ ആറ് കീമോയും കഴിഞ്ഞു.
എടുത്ത മരുന്നുകളുടെ ഫലമായി അതുൽ ഇപ്പോൾ എഴുന്നേറ്റ് ഇരിക്കും.
പക്ഷെ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രീയ മാത്രമാണ് പൂർണ്ണമായും ജീവിതത്തിലേയ്ക്ക് തിരിച്ച് വരാനുള്ള മാർഗം.
കട്ടപ്പന ഇരുപതേക്കറിൽ ചെറിയ ഒരു ചായക്കട നടത്തുന്ന പിതാവ് ഷാജിയുടെ വരുമാനം മാത്രമാണ് കുടുംബത്തിന്റ് ഏക ആശ്രയം.
ഇതുവരെ ചികിത്സ നടന്നത് പ്രദേശികമായി ലഭിച്ച സഹായം കൊണ്ട് മാത്രമാണ്.
സ്വകാര്യ ആശുപത്രിയിലാണ് മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തേണ്ടത്.
ഇതിന് 60 ലക്ഷത്തോളം രൂപാ ചിലവ് വരും.
ഒരു മാസത്തിനകം ശസ്ത്രക്രീയ നടത്തിയില്ലങ്കിൽ അതുൽ വീണ്ടും കീമോ തെറാപ്പിക്ക് വിധേയനാകേണ്ടിവരും.
അതിന് മുമ്പ് പണം കണ്ടെത്താൻ നെട്ടോട്ടമോടുകയാണ് അമ്മ മിനിയും കുടുംബവും.
തിരുവനന്തപുരം വെള്ളയമ്പലം ബെൻസിഗർ ഹോമിലാണ് ഇവർ ഇപ്പോൾ സൗജന്യമായി കഴിയുന്നത്.
തന്റെ മകന്റെ ജീവൻ രക്ഷിക്കുവാൻ സുമനസുകൾ കനിയും എന്ന പ്രതിക്ഷയോടെയാണ് ഈ അമ്മ കാത്തിരിക്കുന്നത്.
നമ്മുടെ ഒരോരുത്തരുടെയും ചെറിയൊരു സഹായം അതുൽ ഷാജിയുടെ ചികിത്സയ്ക്ക് വലിയൊരു പ്രതീക്ഷയാകട്ടെ
ഇതിൻ്റെ ഭാഗമായി കട്ടപ്പന മർച്ചൻ്റ് യുത്ത് വിംഗിൻ്റ നേതൃത്വത്തിൽ കട്ടപ്പന ഓക്സിലിയം ഇംഗ്ലിഷ് മിഡിയം സ്കൂളും ചേർന്ന് ബിരിയാണി ചലഞ്ച് നടത്തി 1 ലക്ഷം രൂപ നഗരസഭ ചെയർപേഴ്സ്ൺ ജോയി വെട്ടിക്കുഴിക്ക് സ്കൂൾ പ്രിൻസിപ്പിൾ കൈമാറിയചടങ്ങിൽ മർച്ചൻ്റ് യുത്ത് വിംഗ് സംസ്ഥാന ജനൽ സെക്രട്ടറി
സിജോമോൻ ജോസ് കട്ടപ്പന യുണിറ്റ് പ്രസിഡൻ്റ് അജിത്ത് സുകുമാരൻ, സെക്രട്ടറി സിജോ എവറസ്റ്റ് രക്ഷാ ദികാരി ഷിയാസ് എ കെ ,PRO അനിൽ പുനർജനി, പ്രദീപ് എസ് മണി , രാഹുൽ ,ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.




































































































































