Idukki വാര്‍ത്തകള്‍
ഉംറ യാത്രക്കിടെ വാഹനാപകടം; രണ്ട് ഇന്ത്യക്കാർ ഉൾപ്പടെ മൂന്ന് പേർ മരിച്ചു

ദമ്മാമിൽ നിന്ന് ഉംറ നിർവഹിക്കുന്നതിനായി പുറപ്പെട്ട വാഹനം റിയാദിന് സമീപം റുവൈദയിൽ അപകടത്തിൽപ്പെട്ട് മൂന്ന് പേർ മരിച്ചു. മരിച്ചവരിൽ രണ്ട് ഇന്ത്യക്കാരും ഒരു പാക്കിസ്ഥാൻ പൗരനും ഉൾപ്പെട്ടതായാണ് പ്രാഥമിക വിവരം. അപകടത്തിൽ പരിക്കേറ്റവർ റുവൈദ ആശുപത്രിയിൽ ചികിത്സയിലാണ്. മരണപ്പെട്ടവരുമായി ബന്ധപ്പെട്ട തുടർനടപടികൾ പൂർത്തിയാക്കുന്നതിനായി സാമൂഹ്യ പ്രവർത്തകരായ സിദ്ദിഖ് തുവ്വൂർ, ജലീൽ റുവൈദ എന്നിവർ രംഗത്തുണ്ട്. അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.




































































































































