Idukki വാര്‍ത്തകള്‍
ലോക പാലിയേറ്റീവ് ദിനാചരണത്തിൽ സ്വാന്തനവുമായി ചെമ്മണ്ണാർ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾ

ലോക പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് ചെമ്മണ്ണാർ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾ പാലിയേറ്റീവ് കെയർ രോഗികളെ സന്ദർശിക്കുകയും അവർക്ക് ആവശ്യമായ സാന്ത്വനവും പിന്തുണയും ഉറപ്പുനൽകുകയും ചെയ്തു.കൂടാതെ കഴിഞ്ഞ കുറെ വർഷങ്ങളായി പാലിയേറ്റീവ് രംഗത്ത് അക്ഷീണം സേവനം അനുഷ്ഠിച്ചു വരുന്ന ഉടുമ്പൻചോല ഫാമിലി ഹെൽത്ത്സെൻ്ററിലെ പാലിയേറ്റീവ് നേഴ്സായ ശ്രീമതി ബീനാ സന്തോഷിനെ ഉപഹാരം നൽകി ആദരിക്കുകയും ചെയ്തു.സ്കൂൾ പ്രിൻസിപ്പാൾ ശ്രീ അഗസ്റ്റ്യൻ എം.എ അധ്യാപകരായ ശ്രീമതി റെനി ജോസഫ്, ശ്രീ റോയി ജേക്കബ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.




































































































































