San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-11-19 at 6.57.59 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

മെസിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട തട്ടിപ്പിൽ മുൻ മന്ത്രിക്കെതിരെ അന്വേഷണത്തിന് നീക്കം



മെസിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് പറഞ്ഞ് നടത്തിയ സാമ്പത്തിക തട്ടിപ്പിൽ മുൻ കായികമന്ത്രി വി. അബ്ദുറഹ്മാന് കുരുക്ക് മുറുകുന്നു. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ ഗവർണറുടെ അനുമതി തേടാൻ ഒരുങ്ങുകയാണ് സംസ്ഥാന സർക്കാർ. പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തുടർനീക്കം. അനുമതി ലഭിച്ചാൽ അബ്ദുറഹ്മാനെതിരെ കേസെടുക്കാനുള്ള നടപടികളിലേക്ക് കടക്കും.


അർജന്റീന ടീമിനെയും സൂപ്പർതാരം ലയണൽ മെസിയെയും കേരളത്തിലെത്തിക്കാനുള്ള പദ്ധതിയുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളാണ് അന്വേഷണപരിധിയിൽ. പദ്ധതിയുമായി ബന്ധപ്പെട്ട് വി. അബ്ദുറഹ്മാനിൽനിന്ന് പ്രത്യേക അന്വേഷണസംഘം മൊഴിയെടുത്തിരുന്നു. പദ്ധതിയുടെ ആസൂത്രണം, സ്പോൺസറെ കണ്ടെത്തിയതിലെ നടപടിക്രമങ്ങൾ, സാമ്പത്തിക ഇടപാടുകൾ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അന്വേഷണത്തിന്റെ ഭാഗമായത്.

അന്വേഷണത്തിന്റെ തുടർനടപടിയെന്ന നിലയിലാണ് അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനുള്ള നീക്കം. ഇതിനായി ഗവർണറുടെ അനുമതി തേടാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. അനുമതി ലഭിക്കുന്നതോടെ കേസെടുക്കുന്നതിലേക്കും തുടർ അന്വേഷണത്തിലേക്കും കടക്കാനാകും. നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നീക്കം. മുൻ മന്ത്രി എന്ന നിലയിൽ അപ്പോയ്ന്റ്മെന്റ് അതോറിറ്റി ഗവർണർ ആയതിനാലാണ് അനുമതി തേടുന്നത്. കേസിലെ മറ്റ് ആരോപണവിധേയരായ മുൻ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ്  യു ഷറഫലി, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന സത്യപാലൻ എന്നിവരെ പ്രോസിക്യുട്ട് ചെയ്യാൻ സർക്കാർ അനുമതി മതിയാകും.






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button