San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾവിദ്യാഭ്യാസം

കട്ടപ്പന ഉപജില്ലാതല ഹെൻറി ഡ്യൂനൻ്റ് അനുസ്‌മരണ ക്വിസ്സ് മൽസരം കട്ടപ്പന സെന്റ് ജോർജ് സ്കൂളിൽ നടന്നു



കട്ടപ്പന ഉപജില്ലാതല ഹെൻറി ഡ്യൂനൻ്റ് അനുസ്‌മരണ ക്വിസ്സ് മൽസരം കട്ടപ്പന സെന്റ് ജോർജ് സ്കൂളിൽ നടന്നു. വിജയികൾക്കുള്ള സമ്മാനദാനം ജില്ലാ ജൂണിയർ റെഡ്ക്രോസ് കോ ഓർഡിനേറ്റർ ജോർജ്‌ ജേക്കബ് നിർവഹിച്ചു. റെഡ് ക്രോസ് സ്ഥാപകനായ ജീൻ ഹെൻട്രി ഡുനാൻ്റ് അനുസ്മരണ ക്വിസ്സ് മൽസരം കട്ടപ്പന സെൻ്റ് ജോർജ് ഹയർ സെക്കണ്ടറി സ്‌കൂളിൽ നടന്നു. കട്ടപ്പന ഉപജില്ലയിലെ കേഡറ്റുകൾക്കായി യുപി ,എച്ച് എസ് തലത്തിൽ നടത്തിയ മൽസരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ നരിയമ്പാറ മന്നം മെമ്മോറിയൽ ഹൈസ്‌കൂളും യുപി വിഭാഗത്തിൽ സെൻ്റ് ജോസഫ് യുപി സ്‌കൂൾ പാണ്ടിപ്പാറയും ഒന്നാം സ്ഥാനം നേടി.

ഇരട്ടയാർ സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്‌കൂളിലെ റോസ് ബെൽ ജെയിംസ് ക്വിസ്സ് മാസ്‌റ്ററായിരുന്നു. കട്ടപ്പന സബ് ജില്ലാ ജെ ആർ സി കോ ഓർഡിനേറ്റർ അനു കെ സെബാസ്‌റ്റ്യൻ അദ്ധ്യക്ഷത വഹിച്ച സമാപനയോഗത്തിൻ്റെ ഉദ്‌ഘാടനം ഇടുക്കി ജില്ലാ ജൂണിയർ റെഡ്ക്രോസ് കോ ഓർഡിനേറ്റർ ജോർജ് ജേക്കബ് നിർവഹിച്ചു. സീനിയർ അസിസ്‌റ്റൻ്റ് സിജിമോൾ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ബെൻസി പി വിഎച്ച്എസ് വിമലഗിരി, നിഷ എസ് എം യുപിഎസ് ഉദയഗിരി, ജിസ്മി എസ് ജെയു പി എസ് പാണ്ടിപ്പാറ എന്നിവർ നേതൃത്വം നൽകി. നരിയംപാറ മെമ്മോറിയൽ ഹൈസ്‌കൂളിലെ ജോവാൻ ആൻ മാത്യു, ആദിത്യ കെ എസ് എന്നിവർ ജില്ലാ തല മൽസരത്തിൽ പങ്കെടുക്കുന്നതിന് അർഹരായി.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!