Idukki വാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾവിദ്യാഭ്യാസം
കട്ടപ്പന സബ്ജില്ല സ്കൂൾ ഗെയിംസ് ഹൈസ്കൂൾ വിഭാഗത്തിൽ നരിയമ്പാറ മന്നം മെമ്മോറിയൽ ഹൈസ്‌കൂൾ ഓവറോൾ ചാമ്പ്യൻമാരായി

ക്രിക്കറ്റ് ,ഫുട്ബോൾ, ഹാൻ്റ്ബോൾ , വോളീബോൾ ഇനങ്ങളിൽ ആദ്യ സ്‌ഥാനങ്ങൾ നേടി 43 പോയിൻ്റോടെയാണ് ഗെയിംസിൽ ഹൈസ്‌കൂൾ വിഭാഗം ചാമ്പ്യന്മാരായത്. പത്ത് കുട്ടികൾ വിവിധ ഗെയിംസ് ഇനങ്ങളിൽ സംസ്ഥാന മൽസരത്തിൽ പങ്കെടുക്കാനുള്ള യോഗ്യത നേടി കാൽവരി മൗണ്ടിൽ നടന്ന സമ്മാനദാന ചടങ്ങിൽ കാമാക്ഷി പഞ്ചായത്ത് പ്രസിഡൻ്റ് റ്റി എൻ ബിജു ഹൈസ്കൂൾ വിഭാഗം ഗെയിംസ് ഓവറോൾ ട്രോഫി നരിയമ്പാറ മന്നം മെമ്മോറിയൽ സ്‌കൂളിന് നൽകി. സ്കൂൾ ഹെഡ്മിസ്ട്രസ് എൻ ബിന്ദു, ടീം മാനേജർമായ ആർ ബിന്ദു, വിഷ്ണു മോഹനൻ , കായികാധ്യാപകൻ അമൃതേഷ് ഷാജി, ഗെയിംസ് വിജയികളായ കുട്ടികളുടെ പ്രതിനിധികൾ എന്നിവർ ട്രോഫി ഏറ്റുവാങ്ങി.









































































































































