എനിക്കു പറയാനുള്ളതുകൂടി കേൾക്കണം,ഞായറാഴ്ച വരെ കാത്തിരിക്കണമെന്ന് രാജി വിഷയത്തിൽ വിശദീകരണവുമായി ആർ.ശ്രീലേഖ

കോര്‍പറേഷന്‍ കൗണ്‍സിലര്‍ സ്ഥാനത്തുനിന്നുള്ള രാജി വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാന്‍ ബിജെപി സംസ്ഥാന ഉപാധ്യക്ഷ ആര്‍.ശ്രീലേഖ. ഞായറാഴ്ച വരെ കാത്തിരിക്കണമെന്നും തനിക്കു പറയാനുള്ളതു കൂടി കേള്‍ക്കണമെന്നും ശ്രീലേഖ സമൂഹമാധ്യമത്തില്‍ കുറിച്ചു. ‘ഞാന്‍ വിശദീകരിക്കാന്‍ ആഗ്രഹിക്കുന്നു’ എന്ന തലക്കെട്ടോടെയാണ് കുറിപ്പ്.
രാജിസന്നദ്ധത അറിയിച്ച് മേയര്‍ വി.വി.രാജേഷിന് സെപ്റ്റംബര്‍ 30ന് കത്തു നല്‍കിയെന്ന് ഒക്‌ടോബര്‍ മൂന്നിനാണ് ശ്രീലേഖ ശാസ്തമംഗലത്തെ വാട്‌സാപ്പ് ഗ്രൂപ്പ് വഴി വ്യക്തമാക്കിയത്.സ്വകാര്യ കാരണങ്ങളാണു രാജിക്കു പിന്നിലെന്നും അവര്‍ അറിയിച്ചിരുന്നു. അന്നു തന്നെ മേയര്‍ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. തുടര്‍ന്ന് പാര്‍ട്ടി സംസ്ഥാന നേതൃത്വം ഇടപെട്ട് ചര്‍ച്ചകള്‍ നടത്തിയതോടെ അവര്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍നിന്നും കുറിപ്പ് പിന്‍വലിച്ചു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കാനുണ്ടെന്ന് ശ്രീലേഖ അറിയിച്ചിരിക്കുന്നത്.









































































































































