San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-06-03 at 7.38.55 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

യു പി ഐ ഇടപാടുകൾക്ക് സർവീസ് ചാർജ് ഈടാക്കുന്നതിനെതിരെ കെടിജിഎ കട്ടപ്പന മേഖല  കമ്മിറ്റി പ്രതിഷേധിച്ചു





2000 രൂപയ്ക്ക് മുകളിലുള്ള വാണിജ്യ യുപിഐ ഇടപാടുകൾക്ക് മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് എന്ന പേരിൽ സർവീസ് ചാർജ് ഈടാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ചുകൊണ്ട് കേരള ടെക്സ്റ്റൈൽസ് ആൻഡ് ഗാർമെന്റ്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ (കെടിജിഎ ) കട്ടപ്പന മേഖല എക്സിക്യൂട്ടിവ് കമ്മിറ്റിയും വനിതാ വിംഗും
6 – 10 – 2026 5-pmന് കട്ടപ്പന സിബീസ്ഗാർഡനിൽ ചേർന്ന എക്സിക്കുട്ടിവ് യോഗം മേഖല
പ്രസിഡണ്ട് സന്തോഷ് ദേവസ്യയുടെ അധ്യക്ഷതയിൽ കെടിജിഎ ഇടുക്കി ജില്ലാ സെക്രട്ടറി ശ്രീ അഹമ്മദ് കബീർ ഉദ്ഘാടനം ചെയ്തു.രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭ പരമ്പരകളിൽകട്ടപ്പന മേഖലയുടെ പ്രതിഷേധവും, പങ്കാളിത്തവും ഉണ്ടാവുമെന്ന് യോഗത്തിൽ അറിയിച്ചു.നോട്ട് നിരോധനത്തിനു ശേഷം കേന്ദ്രസർക്കാർ ആഹ്വാനം ചെയ്ത ഡിജിറ്റൽ ഇന്ത്യ എന്ന നിർദ്ദേശത്തോട് പരിപൂർണ്ണമായി സഹകരിച്ചവരാണ് വ്യാപാരികൾ. അതിനുശേഷം ക്യാഷ് ഇടപാടുകളിൽ ഗണ്യമായ കുറവുണ്ടാവുകയും, ഇടപാടുകളിൽ ഭൂരിഭാഗവും യു പി ഐ മുഖേനയാവുകയും ചെയ്തു. എല്ലാവരെയും ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് കൊണ്ടുവന്നതിനു ശേഷം ട്രാൻസാക്ഷനുകൾക്ക് ചാർജുകൾ ഏർപ്പെടുത്തുന്നത് വ്യാപാരികളെ വലിയ പ്രതിസന്ധിയിലാക്കും. ഒരു ബില്ല് തന്നെ 2000 രൂപയ്ക്കു മുകളിൽ ഉണ്ടാവുക എന്നത് സാധാരണമായതിനാൽ ഈ പരിഷ്കാരം ഏറ്റവും ദോഷകരമായി ബാധിക്കുന്ന മേഖലകളിൽ ഒന്നു വസ്ത്ര വ്യാപാര മേഖലയായിരിക്കും. ഇന്ന് ഒരു ദിവസത്തെ യു പി ഐ ട്രാൻസക്ഷൻ പരിധി ഒരു ലക്ഷമായിരിക്കെ ഒരു മാസത്തെ ആകെ തുക അതിൽ താഴെ ആയിരിക്കണം എന്ന മാനദണ്ടം പ്രയോഗികമല്ല.കുറഞ്ഞ ലാഭ വിഹിതത്തിൽ പ്രവർത്തിക്കുന്ന ചെറുകിട വ്യാപാരികൾക്ക് ഈ അധിക ബാധ്യത താങ്ങാവുന്നതിനപ്പുറമാണ്.കുത്തക മുതലാളിമാരുടെ കടന്നുകയറ്റവും, യാതൊരു ഗുണനിലവാരവുമില്ലാത്ത ഡ്യൂപ്ലിക്കേറ്റ് പ്രോഡക്ടുകൾ പോലും ഒറിജിനൽ എന്ന വ്യാജേന വിറ്റഴിച്ച് യഥേഷ്ടം കൊള്ള നടത്തുന്നവർ കൂടി ഉൾപ്പെടുന്ന ഓൺലൈൻ വിപണിയും വ്യാപാരികൾക്ക് വലിയ പ്രതിസന്ധിയാകുന്ന ഈ കാലഘട്ടത്തിൽ ഇത്തരം അശാസ്ത്രീയ പരിഷ്കാരങ്ങൾ വ്യാപാരികളെ കൂടുതൽ പ്രതിസന്ധികളിലേക്ക് തള്ളി വിടുമെന്ന് ഭാരവാഹികൾ പറഞ്ഞു.ഇത്തരം ചാർജുകൾ അടിച്ചേൽപ്പിക്കുമ്പോൾ കുത്തക മുതലാളിമാരെ പോലെ നാട്ടിലെ സ്ഥിരം കാണുന്ന കസ്റ്റമേഴ്സുമായി ഇടപാടുകൾ നടത്തുന്ന ചെറുകിട വ്യാപാരികൾക്ക് ഈ അധിക ബാധ്യത കസ്റ്റമേഴ്സിന്റെ ചുമലിലേക്ക് നൽകാനാവില്ല. നാട്ടിലെ എല്ലാ പൊതു പരിപാടികൾക്കും ജാതിമതകക്ഷി രാഷ്ട്രീയ ഭേദമന്യേ സംഭാവനകളും സ്പോൺസർഷിപ്പുകളും നൽകേണ്ടത് സാമൂഹിക ഉത്തരവാദിത്തമായി കാണുന്നവരാണ് വ്യാപാരികൾ. ഇത്തരം വ്യാപാരികളെ സംരക്ഷിക്കുന്നതിനു പകരം അധിക ബാധ്യതകൾ ചുമത്തി വ്യാപാരികളെ പ്രതിസന്ധിയിലാക്കിയാൽ അതിശക്തമായ പ്രക്ഷോഭ പരമ്പരകൾ സംസ്ഥാനവ്യാപകമായി നടത്തുവാൻ നിർബന്ധിതരാകുമെന്ന് കെടിജിഎ ഭാരവാഹികൾ പറഞ്ഞു. വ്യാപാര മേഖലയുടെ ആശങ്കകൾ ഗൗരവമായി പരിഗണിച്ചു.ഇത്തരം ഇരുട്ടടികൾ പോലുള്ള തീരുമാനങ്ങൾ നടപ്പിലാക്കരുതെന്നും കെ റ്റി ജി എ മീറ്റിംഗ് ആവശ്യപ്പെട്ടു.ഇത്തരം അശാസ്ത്രീയ പരിഷ്കാരങ്ങൾക്കെതിരെ നടക്കുന്ന സമരപരമ്പരകളിൽ ഓരോ വ്യാപാരിയും തുടർന്നും അവനവന്റെ നിലനിൽപ്പിന്റെ ഭാഗമായി കണ്ടുകൊണ്ട് ഒരുമിച്ച് നിൽക്കണമെന്ന് കെടിജി എ ഭാരവാഹികൾ ആഹ്വാനം ചെയ്തു. വനിതാ വിംഗ് പ്രസിഡണ്ട് അഞ്ചു അനീഷ്,സെക്രട്ടറി ജസ്ന നൗഷാദ്,
ട്രഷറർ ജീവാ തോമസ്,മേഖല സെക്രട്ടറി അലന്റ് ബി നിരവത്ത്,സൈജോ ഫിലിപ്പ്,എന്നിവർ ആശംസകൾ അർപ്പിച്ചു. KTGA കട്ടപ്പന മേഖലയുടെയും വനിതാ വിംഗിന്റെയും പ്രവർത്തകർ പങ്കെടുത്തു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!