ഹൈറേഞ്ച് മെഗാ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് ഒക്ടോബർ 25ന് കട്ടപ്പനയിൽ

റോട്ടറി ഡിസ്ട്രിക്ട് 3205-ലെ ഹൈറേഞ്ച് റോട്ടറി ക്ലബ്ബുകളും റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ ഗ്ലോബലും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ “ഹൈറേഞ്ച് മെഗാ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ്” ഒക്ടോബർ 25 ഞായറാഴ്ച രാവിലെ 10 മണി മുതൽ കട്ടപ്പന ഡോൺ ബോസ്കോ സ്കൂളിൽ നടക്കും.
പ്രശസ്ത ഹൃദയശസ്ത്രക്രിയ വിദഗ്ധൻ പത്മശ്രീ ഡോ. ജോസ് ചാക്കോ പെരിയപ്പുറം, ഡോ. മാത്യു ഫിലിപ്പ്, ഡോ. ജോൺ തയ്യിൽ എന്നിവരുടെ നേതൃത്വത്തിലാണ് മെഡിക്കൽ ക്യാമ്പ് നടക്കുന്നത്.
ഹൈറേഞ്ച് മേഖലയിലെ പൊതുജനങ്ങൾക്ക് വിവിധ ചികിത്സാ വിഭാഗങ്ങളിലെ പ്രമുഖ ഡോക്ടർമാരുടെ വിദഗ്ധ സേവനം ഒരേ വേദിയിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ പ്രമുഖ ആശുപത്രികളിൽ നിന്നുള്ള 50-ലധികം സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ ക്യാമ്പിൽ പങ്കെടുക്കും.
ഹൃദ്രോഗം, ഗാസ്ട്രോഎന്ററോളജി, ന്യൂറോളജി, ഓർത്തോപീഡിക്സ്, നേത്രരോഗം, ഓങ്കോളജി & ജനറൽ സർജറി, ജനറൽ മെഡിസിൻ, ഗൈനക്കോളജി & ഒബ്സ്ടെട്രിക്സ്, ശിശുരോഗം, യൂറോളജി, സൈക്യാട്രി, ഡെർമറ്റോളജി, ഇ.എൻ.ടി., ഫാമിലി മെഡിസിൻ, ഡെന്റൽ തുടങ്ങിയ വിവിധ വിഭാഗങ്ങളിൽ വിദഗ്ധ ഡോക്ടർമാരുടെ പരിശോധനയും ചികിത്സാ നിർദേശവും ക്യാമ്പിൽ ലഭ്യമാകും.
ക്യാമ്പിലേക്കുള്ള പ്രവേശനവും സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ കൺസൾട്ടേഷനും പൂർണമായും സൗജന്യമാണ്. കൂടാതെ ക്യാമ്പ് വേദിയിൽ ഫാർമസി സഹായവും ലഭ്യമാക്കും.
ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു
ക്യാമ്പിൽ എത്തുന്നവർ മുൻ ചികിത്സയുമായി ബന്ധപ്പെട്ട് കൈവശമുള്ള മെഡിക്കൽ രേഖകൾ കൊണ്ടുവരണം എന്നും ക്യാമ്പിനോട് അനുബന്ധിച്ച് കട്ടപ്പന സ്കാൻവിൻ ഡയഗ്നോസിസ് സെന്ററിൽ എല്ലാ ടെസ്റ്റുകൾക്കും അൻപത് ശതമാനം ഡിസ്‌കൗണ്ടും ലഭ്യമാക്കിയിട്ടുണ്ട് എന്നും സംഘാടകർ അറിയിച്ചു.
ക്യാമ്പിൽ പങ്കെടുക്കുന്നവരുടെ യാത്രാസൗകര്യം പരിഗണിച്ച് കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിൽ നിന്ന് ഡോൺ ബോസ്കോ സ്കൂളിലെ ക്യാമ്പ് വേദിയിലേക്ക് സൗജന്യ വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഹൈറേഞ്ച് മേഖലയിലെ ജനങ്ങൾക്ക് വിവിധ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരെ ഒരേ വേദിയിൽ സൗജന്യമായി കാണാനും ആരോഗ്യപ്രശ്നങ്ങൾക്ക് വിദഗ്ധ അഭിപ്രായം തേടാനും ലഭിക്കുന്ന ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു. ക്യാമ്പിനെക്കുറിച്ചുള്ള വിവരം കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ചികിത്സ ആവശ്യമുള്ളവർക്കും പങ്കുവെക്കണമെന്നും റോട്ടറി ഭാരവാഹികൾ അറിയിച്ചു.
തീയതി: ഒക്ടോബർ 25, ഞായറാഴ്ച
സമയം: രാവിലെ 10 മണി മുതൽ
വേദി:ഡോൺ ബോസ്കോ സ്കൂൾ, കട്ടപ്പന
പ്രവേശനം: സൗജന്യം
രജിസ്ട്രേഷൻ: ഹൈറേഞ്ച് റോട്ടറി ക്ലബ്ബുകൾ
സംഘാടനം :
റോട്ടറി ഡിസ്ട്രിക്ട് 3205 – ഹൈറേഞ്ച് റോട്ടറി ക്ലബ്ബുകൾ,
റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ ഗ്ലോബൽ









































































































































