San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-06-03 at 7.38.55 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

ശബരിമല ഭക്തരോട് സഹാനുഭൂതിയോടു കൂടി ഇടപഴകണമെന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശവുമായി ആഭ്യന്തര മന്ത്രി



ശബരിമലയിൽ ഡ്യൂട്ടിക്കെത്തുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശങ്ങളുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഭക്തരോട് സഹാനുഭൂതിയോടുകൂടി ഇടപഴകണമെന്നും റോഡ് അപകടങ്ങൾ ഉണ്ടായാൽ അതീവ ഗൗരവത്തോടെ കാണണമെന്നും മന്ത്രി പറഞ്ഞു. ദർശനത്തിന് എത്തുന്ന വരെ ഒരു കാരണവശാലും തടയാൻ പാടില്ലെന്നും അധികമായി എത്തുന്ന ഭക്തർക്ക് സ്പോട്ട് ബുക്കിംഗ് സംവിധാനം നൽകണമെന്നും ആഭ്യന്തരമന്ത്രി നിർദേശിച്ചു.


സിസിടിവി സംവിധാനം 40 ദിവസത്തിനുള്ളിൽ ശബരിമലയിൽ പൂർത്തിയാക്കും.വെർച്വൽ ക്യൂ ബുക്കിംഗ് വഴി ദിവസവും 70000 ഭക്തർക്ക് ദർശനത്തിന് ബുക്ക് ചെയ്യാനാകും.അഡ്വാൻസ് ബുക്കിംഗ് സംവിധാനത്തിന് വ്യാപക പബ്ലിസിറ്റി നൽകണമെന്നും മറ്റു ഭാഷകളിൽ അടക്കം പ്രചരണം നൽകണമെന്നും ആഭ്യന്തരമന്ത്രി നിർദേശം നൽകി. പരിചയസമ്പന്നരായ ഉദ്യോഗസ്ഥരെ ശബരിമല ഡ്യൂട്ടിക്കായി നിയോഗിക്കണം. പതിനെട്ടാംപടി ഡ്യൂട്ടിക്കായി നിയോഗിക്കപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് കോട്ടൺ ഗ്ലൗസുകൾ നൽകേണ്ടതാണെന്നും നിർദേശം നൽകി. ‌കഴിഞ്ഞ മാസം 29-ാം തീയതി ചേർന്ന യോഗത്തിലാണ് ഈ നിർദേശങ്ങൾ നൽകിയത്.

ശബരിമല മണ്ഡലകാലം നവംബർ 17-നാണ് ആരംഭിക്കുന്നത്. ഈ മാസം 30നകം മരാമത്ത് പണികൾ ഉൾപ്പെടെ പൂർത്തിയാകുമെന്നാണ് ദേവസ്വം ബോർഡ് അറിയിച്ചിരിക്കുന്നത്. അതിനിടെ ശബരിമല സന്നിധാനത്ത് ഭക്തർക്ക്  മുറികൾ ബുക്ക് ചെയ്യാനുള്ള സൗകര്യം പൂർണമായും ഓൺലൈനിലേക്ക് മാറുന്നു. തുലാമാസ പൂജ മുതൽ ദിവസവും 400 മുറികൾ ഓൺലൈനായി ബുക്ക് ചെയ്യാവുന്നതാണ്. എല്ലാ മേഖലകളിലും ഓൺലൈൻ സേവനങ്ങൾ വർധിപ്പിക്കുക എന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ബുക്ക് ചെയ്യാവുന്ന റൂമുകളുടെ എണ്ണം 400 ആയി ഉയർത്തിയത്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!