Idukki വാര്‍ത്തകള്‍
ഹൈറേഞ്ച് NSS യൂണിയൻ്റെ ആഭിമുഖ്യത്തിൽ യുവ@2026 എന്ന പേരിൽ നെടുംകണ്ടം പട്ടം കോളനി യുവജന സംഗമം സംഘടിപ്പിക്കുന്നു.

ഹൈറേഞ്ച് NSS യൂണിയൻ്റെ ആഭിമുഖ്യത്തിൽ താലൂക്കിലെ യുവജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് യുവ@2026 എന്ന പേരിൽ 2026 ഒക്ടോബർ 11 ന് നെടുംകണ്ടം പട്ടം കോളനി NSS കരയോഗ മന്ദിരത്തിൽ വെച്ച് യുവജന സംഗമം സംഘടിപ്പിക്കുന്നു.
സംഗമം ഉടുംബൻചോല MLA അഡ്വ. സേനാപതിവേണു ഉദ്ഘാടനം ചെയ്യും.
നായർ സർവ്വീസ് സൊസൈറ്റിയുടെ തളിപ്പറമ്പ് താലൂക് യൂണിയൻ പ്രസിഡൻ്റ് അഡ്വ. M. ഷജിത് മുഖ്യ പ്രഭാഷണം നടത്തും. താലൂക് യൂണീയൻ ചെയർമാൻ KS അനിൽകുമാറിൻ്റെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ യൂണിയനിലെ എല്ലാ കരയോഗങ്ങളിൽ നിന്നുമുള്ള യുവതീയുവാക്കൾ പങ്കെടുക്കും.









































































































































