Idukki വാര്‍ത്തകള്‍
അന്താരാഷ്ട്ര കാപ്പി ദിനാഘോഷത്തോടനുബന്ധിച്ച് ജില്ലാതല ഉദ്ഘാടനം കട്ടപ്പനയിൽ നടന്നു.

ആഗോളതലത്തിൽ അന്താരാഷ്ട്ര കോഫി ഓർഗനൈസേഷന്റെ നേതൃത്വത്തിൽ കാപ്പിയുടെ പ്രാധാന്യവും ഉപയോഗവും പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാ വർഷവും ഒക്ടോബർ 1 ന് അന്താരാഷ്ട്ര കാപ്പിദിനം ആഘോഷിച്ചു വരുകയാണ്
ഇതോടനുബന്ധിച്ചാണ് കട്ടപ്പന മുനിസിപ്പാലിറ്റി കോൺഫറൻസ് ഹാളിൽ അന്താരാഷ്ട്ര കാപ്പി ദിനാഘോഷം സംഘടിപ്പിച്ചത്.
കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി ദിനാഘോഷംഉദ്ഘാടനം ചെയ്തു.
പരിപാടിയിൽ കാപ്പി കൃഷി മേഖലയിൽ മികച്ച സംഭവനകൾ നൽകിയ കർഷകരെ ആദരിച്ചു.
കോഫി ബോർഡിൻ്റെ മുതിർന്ന ഉദ്യോഗസ്ഥരും കാപ്പികർഷകരും വിവിധ ഗുണഭോക്താക്കളും കാപ്പി കർഷക സംഘടനകളുടെ പ്രതിനിധികളും ജനപ്രതിനിധികളും പങ്കെടുത്തു.









































































































































