റേഞ്ച് റോവർ ഓടിക്കുന്ന മന്ത്രി; സ്വകാര്യ ജെറ്റിൽ യാത്ര ചെയ്യുന്ന മുഖ്യമന്ത്രി,കേരളത്തിൽ എന്താണ് നടക്കുന്നത് ?കുറ്റപ്പെടുത്തി രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം കോർപറേഷൻ ബിജെപി കൗൺസിലർ ആർ ശ്രീലേഖ ആരോഗ്യപ്രശ്നങ്ങൾ മൂലമാണ് രാജിവെക്കാനായി തീരുമാനിച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കൗൺസിലർ എന്ന രീതിയിലുള്ള വർക്ക് ലോഡ് നിർവ്വഹിക്കാൻ ആരോഗ്യം അനുവദിക്കുമോ എന്ന ആശങ്കയിലാണ് അവർ തീരുമാനം എടുത്തത്. ശ്രീലേഖയെ കുറിച്ച് വലിയ മതിപ്പാണുള്ളത്. കേരളത്തിലെ ആദ്യ വനിതാ IPS ഉദ്യോഗസ്ഥയാണ് അവർ. പാർട്ടിയിൽ ഉയർന്ന പദവി തന്നെയാണ് ശ്രീലേഖയ്ക്ക് ഉള്ളതെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
കേരളത്തിൽ എന്താണ് നടക്കുന്നത്? റേഞ്ച് റോവർ ഓടിക്കുന്ന മന്ത്രി സ്വകാര്യ ജെറ്റിൽ യാത്ര ചെയ്യുന്ന മുഖ്യമന്ത്രി, പവർ കട്ട്, യുഡിഎഫ് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ഒന്നു പാലിക്കുന്നില്ലെന്നും രാജീവ്ചന്ദ്രശേഖർ കുറ്റപ്പെടുത്തി.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിലും അദ്ദേഹം പ്രതികരണം നടത്തി. തിരഞ്ഞെടുപ്പ് കമ്മീഷൻ ഭരണഘടനാ സ്ഥാപനമാണ് അതിൻ്റെ കാര്യങ്ങൾ നോക്കാൻ രാജ്യത്ത് സംവിധാനം ഉണ്ട്.ഇടതുപക്ഷവും കോൺഗ്രസും ഒരുമിച്ച് നിന്നാണ് സമരം ചെയ്യുന്നത് ഡീൽ ആരൊക്കെ തമ്മിലാണെന്ന് ബോധ്യമാകുന്നതാണ് ഇതെന്നും രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി.









































































































































