കട്ടപ്പന നിർമ്മലാ സിറ്റി 220 കെ.വി സബ്സ്റ്റേഷൻ നിർമ്മാണ ഉദ്ഘാടനം ഡീൻ കുര്യാക്കോസ് എം പി നിർവ്വഹിച്ചു

വൈദ്യുതി മേഖലയിലെ വോൾട്ടേജ് ക്ഷാമവും വൈദ്യുത തടസ്സങ്ങളും ഒഴിവാക്കുക, പ്രസരണ മേഖല ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ ഗ്രീൻ എനർജി കോറിഡോർ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മലാ സിറ്റിയിൽ നിർമ്മിക്കുന്ന സബ്സ്റ്റേഷന്റെ നിർമ്മാണ ഉദ്ഘാടനമാണ് കട്ടപ്പന നഗരസഭ ഹാളിൽ നടന്നത്..
ഇടുക്കി ജില്ലയിൽ വൈദ്യുതി വിതരണം നടത്തുന്നത് പ്രധാനമായും കട്ടപ്പന, നെടുങ്കണ്ടം, വാഴത്തോപ്പ് എന്നീ 66 കെ.വി സബ്സ്റ്റേഷനുകളിലൂടെയാണ്.
ഈ സബ്സ്റ്റേഷനുകളിലേക്ക് വൈദ്യുതി എത്തിക്കുന്നത് 1980-ൽ സ്ഥാപിതമായ 66 കെ.വി സിംഗിൾ സർക്യൂട്ട് ലൈനിലൂടെയാണ്.
പരമാവധി ശേഷിയിൽ പ്രവർത്തിക്കുന്ന ഈ ലൈൻ വഴിയാണ് മെഡിക്കൽ കോളേജ്, ജില്ലാ ആസ്ഥാനം തുടങ്ങിയ പ്രധാന സ്ഥലങ്ങളിലേക്ക് വൈദ്യുതി എത്തിക്കുന്നത്.
നിർമ്മലാ സിറ്റിയിൽ 220 കെ.വി ജി.ഐ.എസ് സബ്സ്റ്റേഷനും അനുബന്ധ ലൈനുകളും നിർമ്മിച്ച്, വാഴത്തോപ്പ്, നെടുങ്കണ്ടം, കട്ടപ്പന തുടങ്ങിയ സബ്സ്റ്റേഷനുകളിലേക്ക് 110 കെ.വി ശേഷിയിൽ വൈദ്യുതി എത്തിക്കുന്നതിനാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത് എന്നും
കർഷകർക്ക് ആവശ്യമായ നഷ്ട്ട പരിഹാരം നൽകുമെന്നും യോഗത്താൽ അദ്ധ്യക്ഷത വഹിച്ച റോയി കെ പൗലോസ് MLA പറഞ്ഞു.
നിർദ്ദിഷ്ട നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ ഈ ലൈനിലെ തടസ്സങ്ങൾ പൂർണ്ണമായും പരിഹരിക്കപ്പെടുകയും തടസ്സമില്ലാത്തതും കാര്യക്ഷമവുമായ വൈദ്യുതി വിതരണം ഉറപ്പാക്കാനും സാധിക്കും.
സബ്സ്റ്റേഷൻ, 17.3 കിലോമീറ്റർ 220/110 കെ.വി മൾട്ടി സർക്യൂട്ട് മൾട്ടി വോൾട്ടേജ് ലൈൻ, 6.4 കിലോമീറ്റർ കട്ടപ്പന – നിർമ്മലാ സിറ്റി 110 കെ.വി ഡബിൾ സർക്യൂട്ട് ലൈൻ എന്നിവയുടെ നിർമ്മാണത്തിനായി 231 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിരിക്കുന്നത്.
കെ.എസ്.ഇ.ബി ഏറ്റെടുത്ത 3.8 ഏക്കർ സ്ഥലത്താണ് സബ്സ്റ്റേഷൻ നിർമ്മിക്കുന്നത്. സബ്സ്റ്റേഷന്റെ നിർമ്മാണം കൊൽക്കത്തയിലെ ലുമിനോ ഇൻഡസ്ട്രീസ് കമ്പനിയും, ലൈനിന്റെ നിർമ്മാണം ദിനേഷ് ചന്ദ്ര ആർ. അഗർവാൾ ഇൻഫ്രാ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുമാണ് നിർവ്വഹിക്കുന്നത്.
ഡീൻ കുര്യാക്കോസ് എം പി നിർമ്മാണ ഉദ്ഘാടനം നിർവ്വഹിച്ചു..
നാടിന്റെ വികസനത്തിന് ഗുണകരമാകുന്ന പദ്ധതിയോട് ജനങ്ങൾ സഹകരിക്കണമെന്നും ഇടുക്കിയുടെ വൈദ്യുതി മേഖലയിൽ വൻ കുതിച്ചുചാട്ടത്തിന് ഉതകും വിധമാണ് പദ്ധതി നടപ്പാക്കുന്നതെന്നും MP പറഞ്ഞു.
മുൻസിപ്പൽ ചെയർപേഴ്സൺ ജോയ് വെട്ടിക്കുഴി, വൈസ് ചെയർപേഴ്സൺ ലീലാമ്മ ബേബി ,കെ.എസ്.ഇ.ബി. ട്രാൻസ്മിഷൻ ഡയറക്ടർ എസ്. ശിവദാസ് , എക്സിക്യൂട്ടീവ് എഞ്ചിനീയർ സുരേഷ് വി. ആർ, കൗൺസിലർമാരായ മനോജ് മുരളി, തോമസ് മൈക്കിൾ, അഡ്വക്കേറ്റ് കെ.ജെ. ബെന്നി, സിബി പാറപ്പായി, ബീന സിബി ,സോണിയ ജെയ്ബി, സജിമോൾ ഷാജി,സോബി ബേബി, ബീന ടോമി, ഐബി മോൾ,സന്തോഷ് ഓലനാൽ , എക്സിക്യൂട്ടിവ് എഞ്ചിനിയർ സീനാ ജോർജ് ,കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടിൽ,വ്യാപാരി വ്യവസായി സമിതി ജില്ലാ വൈസ് പ്രസിഡന്റ് മാജീഷ് ജേക്കബ്, തുടങ്ങിയവർ സംസാരിച്ചു.









































































































































