San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-06-03 at 7.38.55 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

വയോജനങ്ങൾ സമൂഹത്തിന്റെ അനുഭവസമ്പത്ത്: റോയി കെ. പൗലോസ് എം.എൽ.എസ്നേഹവും ആദരവും പങ്കുവെച്ച് വയൽ SHGയുടെ ‘സ്നേഹ സായാഹ്നം’





മറ്റപ്പള്ളി: വയോജന ദിനാഘോഷത്തിന്റെ ഭാഗമായി വയൽ SHG മറ്റപ്പള്ളിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘സ്നേഹ സായാഹ്നം’ മറ്റപ്പള്ളി പ്രിയങ്ക മഹിളാ സമാജം ഹാളിൽ നടന്നു. ജീവിതാനുഭവങ്ങളിലൂടെയും സാമൂഹിക ഇടപെടലുകളിലൂടെയും സമൂഹത്തെ സമ്പന്നമാക്കിയ മുതിർന്ന തലമുറയോടുള്ള സ്നേഹവും ആദരവും പ്രകടിപ്പിക്കുന്ന വേദിയായി പരിപാടി മാറി.

സംഘം പ്രസിഡന്റ് ആന്റണി എം.വി. അധ്യക്ഷത വഹിച്ച യോഗം ഇടുക്കി എം.എൽ.എ റോയി കെ. പൗലോസ് ഉദ്ഘാടനം ചെയ്തു. കുടുംബത്തിന്റെയും സമൂഹത്തിന്റെയും വളർച്ചയിൽ വയോജനങ്ങൾ നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്നും അവരുടെ അനുഭവങ്ങളും അറിവുകളും പുതുതലമുറയ്ക്ക് വലിയ പാഠങ്ങളാണെന്നും എം.എൽ.എ പറഞ്ഞു.

കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെലിൻ തോമസ് മുഖ്യസന്ദേശം നൽകി. ജില്ലാ പഞ്ചായത്ത് അംഗം ടോണി തോമസ്, ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ്‌ അനീഷ്‌ മണ്ണൂർ,ബ്ലോക്ക്പഞ്ചായത്ത്‌ അംഗങ്ങളായ ഷീന ജേക്കബ്, റോയ് എവറസ്റ്റ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീബാ റെൻസോ, ഗ്രാമപഞ്ചായത്ത് അംഗം തങ്കമണി സുരേന്ദ്രൻ, സ്വരാജ് പബ്ലിക് ലൈബ്രറി പ്രസിഡന്റ് ബേബിച്ചൻ കിഴക്കേമുറി എന്നിവർ ആശംസകൾ അറിയിച്ചു.

വയോജനങ്ങളോടുള്ള കരുതലും സാമൂഹിക ഉത്തരവാദിത്വവും ഉയർത്തിപ്പിടിച്ച പരിപാടിയിൽ വിവിധ കലാപരിപാടികളും സൗഹൃദ സംഗമവും നടന്നു. ശ്രീകുമാർ ജി., മാത്യു എൻ.എം., അനീഷ് ഒ.വി., സതീഷ് ഒ.ജി., സോജൻ തോമസ്, നിധീഷ് കുമാർ, അലക്സ് റെജി, പ്രിൻസ് മറ്റപ്പള്ളി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

വയോജനങ്ങളെ സമൂഹത്തിന്റെ കരുത്തായും അനുഭവസമ്പത്തായും അംഗീകരിക്കുകയും തലമുറകൾ തമ്മിലുള്ള സ്നേഹബന്ധം ഊട്ടിയുറപ്പിക്കുകയും ചെയ്ത ‘സ്നേഹ സായാഹ്നം’ പങ്കെടുത്തവർക്ക് ഹൃദയസ്പർശിയായ അനുഭവമായി.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!