San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-06-03 at 7.38.55 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

ഇടുക്കി ജില്ലയിൽ പുതിയതായി വന്യജീവിതാര സൃഷ്ടിക്കുവാനുള്ള ജില്ലാ കളക്ടറുടെ ശ്രമം നിയമവിരുദ്ധമെന്ന് വണ്ടന്മേട് കാർഡമം ഗ്രോവെഴ്സ് അസോസിയേഷൻ .







വനം മേഖലയോട് ചേർന്നുകിടക്കുന്ന കൃഷിഭൂമി വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽനിന്നും സംരക്ഷിക്കുന്നതിനുവേണ്ടി കർഷകർ നിർമ്മിച്ചിട്ടുള്ള കയ്യാലകളും മതിലുകളും ഇലക്ട്രിക് വേലികളും മറ്റു നിർമിതികളും നീക്കം ചെയ്യണമെന്ന് ദുരന്ത നിവാരണനിയമപ്രകാരം ഇടുക്കി ജില്ലാ കളക്ടറുടെ 23-09-2026 ലെ
ഉത്തരവും രാത്രികാല യാത്ര നിയന്ത്രണവും നിയമവിരുദ്ധവും ഇടുക്കിയിലെ ജനങ്ങളോടുള്ള വെല്ലുവിളിയും ആണെന്ന് വണ്ടന്മേട് കാർഡമം ഗ്രോവെഴ്സ് അസോസിയേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

വന്യമൃഗങ്ങളുടെ അക്രമണങ്ങളിൽനിന്നും മനുഷ്യരുടെ ജീവൻ സംരക്ഷിക്കുന്നതിനും കൃഷി തോട്ടങ്ങൾ സംരക്ഷിക്കുന്നതിനും നിലവിൽ സ്ഥാപിച്ചിട്ടുള്ള വേലികളും മതിലുകളും മറ്റും പൊളിച്ചുമാറ്റി വന്യമൃഗങ്ങളെ ജനവാസമേഖലയിലേക്കു കടത്തിവിട്ട് കൂടുതൽ വന്യമൃഗ ആക്രാമണങ്ങൾ ഉണ്ടാക്കുന്നതിനുവേണ്ടി മാത്രമാണ് നിയമ വിരുദ്ധമായ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.



വന്യമൃഗ ആക്രമണങ്ങളിൽനിന്നും മനുഷ്യർക്ക് സംരക്ഷണം.നൽകേണ്ട ജില്ലാ കളക്ടർ, കർഷകരെ സ്വന്തം ഭൂമിയിൽനിന്നും ഒഴിപ്പിച്ചെടുക്കുന്നതിനുള്ള ഗൂഢ ശ്രമത്തിന്റെ ഭാഗമായാണ് സ്വന്തം കൃഷിഭുമിയിൽ പ്രവേശിക്കുന്നത് നിരോധിക്കുവാൻ ഇൻസ്പെക്ടർ ഓഫ് പ്ലാൻറ്റെഷനു നിർദേശം നൽകിയത് എന്നും അസോസിയേഷൻ ആരോപിച്ചു.

തോട്ടങ്ങളിലെ മനുഷ്യസഞ്ചാരം നിരോധിക്കുവാൻ പ്ലാൻറ്റേഷൻ ഇൻസ്പെക്ടർക്കു അധികാരം ഇല്ലായെന്ന് ജില്ലാ കളക്ടർ മനസിലാക്കേണ്ടിയിരുന്നു.

ദുരന്ത നിവാരണനിയമപ്രകാരം ദുരന്തങ്ങൾ ഒഴിവാക്കുന്നതിന് ബന്ധപ്പെട്ട ഡിപ്പാർട്മെന്റിന് നിർദേശം നൽകുവാൻ അധികാരപ്പെട്ട ജില്ലാ ദുരന്ത നിവാരണ അതോറിറ്റി വന്യമ്യഗങ്ങൾ മനുഷ്യൻ അധിവസിക്കുന്ന പ്രദേശത്തു കടക്കാതിരിക്കുന്നതിനുള്ള നടപടികൾ

ചെയ്യുന്നതിന് വൈൽഡ് ലൈഫ് വാർഡന് നിർദേശം കൊടുക്കുകയാണ് ചെയ്യേണ്ടിയിരിക്കുന്നത്.

രാജ്യത്തു നിലവിലുള്ള ആനത്താരകളിലെ തടസ്സം നീക്കം ചെയ്യുവാൻ എടുത്തിട്ടുള്ള നടപടികളെസംബന്ധിച്ചു റിപ്പോർട്ട് സമർപ്പിക്കുവാൻ സുപ്രീം കോടതി അടുത്ത നാളിൽ സർക്കാരുകൾക്ക് നിർദേശം നലകിയിരുന്നു.

ഉത്തരവിനെ ദുർവ്യാഖ്യാനം ചെയ്ത് ആനത്താരയില്ലാത്ത ഇടുക്കി ജില്ലയിൽ പുതിയ ആനത്താര ഉണ്ടാക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമായി നിയമത്തിൽ പറയാത്ത വന്യജീവി താര എന്ന പേരിലാണ് പുതിയ പാത ഉണ്ടാക്കുവാൻ അധികൃതർ ഗൂഢശ്രമം നടത്തുന്നത്.

നിലവിൽ വയനാട്, കണ്ണൂർ ജില്ലകളിൽ നാലു ആനത്താരകൾ മാത്രമാണ് ഉള്ളത്.
ഇടുക്കി ജില്ലയിൽ സംരക്ഷണഭിത്തിയും വേലികളും മറ്റും തകർത്തു കാട്ടാനകളെ നാട്ടിലേക്ക് കടത്തിവിട്ട് മനുഷ്യരെ അതിന്റെപേരിൽ കൊലക്കുകൊടുത്തുന്നതിന്റെ പേരിൽ
ദുരന്തനിവാരണനിയമം കർഷകരുടെമേൽ അടിച്ചേൽപ്പിക്കുവാൻ അധികാരികൾ ശ്രമിക്കുകയാണ്.

ജില്ലാ കളക്ടറുടെ നിയമവിരുദ്ധ ഉത്തരവ് മൂലം ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഫോറെസ്റ് ഉദ്യോഗസ്ഥർ കൃഷിഭൂമിയിലെ സംരക്ഷണവേലിയും മറ്റും തകർത്തതുമൂലം ഉണ്ടായിട്ടുള്ളത്.

നഷ്ടം സംഭവിച്ച കർഷകർ : നഷ്ടപരിഹാരം ലഭിക്കുന്നതിനുവേണ്ടി സർക്കാരിനും ഉദ്യോഗസ്ഥർക്കുമെതിരായി ബന്ധപ്പെട്ട കോടതികളിൽ കേസ് കൊടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

വാർത്താ സമ്മേളനത്തിൽ കാർഡമം ഗ്രോവെഴ്‌സ് അസോസിയേഷൻ സീനിയർ വൈസ് പ്രസിഡണ്ട് ചിത്ര കൃഷ്ണൻകുട്ടി, ജനറൽ സെക്രട്ടറി അഡ്വ: ഷൈൻ വർഗീസ്, അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറി പി.സി. മാത്യു, ട്രഷറർ അനൂപ് ജോൺ, ജോജി രാജൻ എന്നിവർ പങ്കെടുത്തു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!