കട്ടപ്പന മർച്ചന്റ് യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ ബെസ്റ്റ് ക്ലീൻ ഷോപ്പ് അവാർഡ് നൽകി.KD ഫ്രൂട്സ് ഉടമ വിജയകുമാറിനാണ് അവാർഡ്

ഗാന്ധി ജയന്തി ദിനത്തിൽ നാടും നഗരവും വ്യർത്തിയാക്കുന്ന സേവന പാരപ്രവർത്തനങ്ങളിൽ സംഘടനകൾ സജീവമാകുമ്പോൾ വേറിട്ട പ്രവർത്തനമാണ് കട്ടപ്പന മർച്ചന്റ് യൂത്ത് വിംഗ് സംഘടിപ്പിച്ചത്.
കട്ടപ്പനയിലെ ഏറ്റവും വൃർത്തിയുള്ള സ്ഥാപനത്തിന് അവാർഡ് നൽകുന്നതിനാണ് എക്സിക്യൂട്ടീവ്കമ്മറ്റി തീരുമാനിച്ചത്.
ഇതിൽ കട്ടപ്പന പള്ളിക്കവല ഇടുക്കിക്കവല ബൈപ്പാസ് റോഡിൽ പ്രവർത്തിക്കുന്ന KD ഫ്രൂട്സ് എന്ന സ്ഥാപനമാണ് തിരഞ്ഞെടുത്തത്.
കഴിഞ്ഞ4 പതിറ്റാണ്ടായി കട്ടപ്പനയിൽ പ്രവർത്തിക്കുന്ന സ്ഥാപനം ഇന്ന് പഴവർഗ്ഗങ്ങളുടെ ജില്ലയിലെ വിതരണക്കാരാണ്.
ശീതികരിച്ച മുറിക്കുള്ളിൽ പഴങ്ങൾ കേടുകൂടാതെ സുക്ഷിക്കുന്നതിനു പുറമേ കടയും പരിസരവും വ്യർത്തിയായി സൂക്ഷിക്കുന്ന തിലും ഉടമ വിജയകുമാറും ജീവനക്കാരും ശ്രദ്ധിക്കാറുണ്ട്.
ബെസ്റ്റ് ക്ലീൻഷോപ്പ് അവാർഡ് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സാജൻ ജോർജ് KD ഫ്രൂട്സ് ഉടമ വിജയകുമാറിന് കൈമാറി.
യോഗത്തിൽ യൂത്ത് വിംഗ് പ്രസിഡന്റ് അജിത്ത് സുകുമാരൻ അദ്ധ്യക്ഷനായിരുന്നു.
ക്ലീൻ സിറ്റി മാനേജർ ആറ്റ്ലി പി ജോൺ ഗാന്ധി ജയന്തി ദിന സന്ദേശം നൽകി.
വാർഡ് കൗൺസിലർ സോണിയ ജെയ്ബി, യൂത്ത് വിംഗ് സംസ്ഥാന ജനറൽ സെക്രട്ടറി സിജോമോൻ ജോസ് ,അസോസിയേഷൻ ജനറൽ സെക്രട്ടറി ജോഷി കുട്ടട , യൂത്ത് വിംഗ് ജനറൽ സെക്രട്ടറി സിജോ എവറസ്റ്റ്,അനിൽകുമാർ എസ്. നായർ ,സബിൽ ലത്തീഫ്, ഷിയാസ് എ കെ തുടങ്ങിയവർ സംസാരിച്ചു









































































































































