കളക്ടറുടെ ഉത്തരവ് ജില്ലയിലെ ജനങ്ങളോടുള്ള വെല്ലുവിളി കത്തോലിക്ക കോൺഗ്രസ്

വൈകുന്നേരം ആറുമണിമുതൽ രാവിലെ ആറുമണിവരെ ജില്ലയിലെ വനമേഖലയോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിലെ ജനങ്ങളെ ബന്ധികൾ ആക്കുകയും അവരുടെ സഞ്ചാരസ്വാതന്ത്ര്യം തടയുകയും ചെയ്യുന്ന ഇടുക്കി ജില്ലാ കളക്ടറുടെ ഉത്തരവിന് പിന്നിലുള്ള ഗൂഢലക്ഷ്യം സർക്കാർ അന്വേഷിക്കണമെന്ന് കത്തോലിക്കാ കോൺഗ്രസ് ഇടുക്കി രൂപതാ പ്രസിഡണ്ട് ജോർജ് കോയിക്കൽ ആവശ്യപ്പെട്ടു. ഭരണഘടന വിരുദ്ധവും മനുഷ്യത്വരഹിതവും ആയിട്ടുള്ള ഉത്തരവുകൾ തുടർച്ചയായി ഇറക്കി ജനങ്ങളെ ആശങ്കയിലാഴ്ത്തുന്ന ഇടുക്കി ജില്ലാ കളക്ടർ വനം മാഫിയയുടെ ഏജന്റ് ആണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ജില്ലയിലെ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ എന്ന നിലയിൽ ജില്ലാ കളക്ടർ ഇറക്കുന്ന ഉത്തരവുകൾ ജനങ്ങൾക്ക് മഹാ ദുരന്തമായി തീർന്നിരിക്കുകയാണ്. ഇദ്ദേഹത്തെ അടിയന്തരമായി സ്ഥലം മാറ്റുന്നതിനും അദ്ദേഹത്തിന് ഐഎഎസ് പദവി നൽകിയ തീരുമാനം പുനഃ പരിശോധിക്കുന്നതിനും സർക്കാർ തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.









































































































































