സഞ്ചാര നിയന്ത്രണം, വിചിത്രമായ ഉത്തരവ്- ഫാ. ജിൻസ് കാരയ്ക്കാട്ട്, ഡയറക്ടർ, മീഡിയാ കമ്മീഷൻ ഇടുക്കി രൂപത

വന്യജീവി ആക്രമണം തടയുന്നതിനായി ജില്ലാ കളക്ടറുടെ ദുരന്ത നിവാരണ ഉത്തരവ് വിചിത്രം. വന്യജീവി ആക്രമണം ഉണ്ടാകാതിരിക്കുവാൻ ആളുകൾ വൈകുംന്നേരം 6 മണി മുതൽ 6 മണിവരെ പുറത്തിറങ്ങരുതെന്നാണ് ആഹ്വാനം. ഈ ഉത്തരവ് മനുഷ്യത്വരഹിതവും മൗലീക അവകാശങ്ങൾക്കു മേലുള്ള കടന്നുകയറ്റവുമാണ്.
മൂന്നാർ, പീരുമേട്, ഉടുമ്പൻചോല എന്നീ താലൂക്കുകൾ പൂർണ്ണമായും വനാതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളാണ്. ഇടുക്കി ജില്ലയുടെ ഭൂമിശാസ്ത്ര പ്രത്യേകതയനുസരിച്ച് ജില്ലയിൽ ബഹുഭൂരിപക്ഷം ആളുകൾക്കും രാത്രി പുറത്തിറങ്ങൾ പറ്റാത്ത സാഹചര്യമാണ് രൂപപ്പെടുന്നത്.
വന്യമൃഗങ്ങളെ വനത്തിൽ നിയന്ത്രിക്കുന്നതിന് പകരം വേലികളെല്ലാം പൊളിച്ച് അവയെ തുറന്നു വിട്ടിട്ട് മനുഷ്യരെ ബന്ധികളാക്കുന്ന ഈ നിയമങ്ങൾ അംഗീകരിക്കാനാവില്ല. വന്യജീവികളെ വനത്തിൽ നിയന്ത്രിക്കുകയും മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പു വരുത്താൻ ഭരണകൂടം പരിശ്രമിക്കണം.









































































































































