തൊഴിലാളി കേന്ദ്രത്തിൽ ബേബി ഒരുക്കിയ ചെണ്ടുമല്ലി പൂക്കൾ

അയ്യപ്പൻ കോവിൽ പഞ്ചായത്തിലെ മേരികുളം ജംഗ്ഷനോടു ചേർന്നുള്ളകയറ്റിറക്ക് തൊഴിലാളികളുടെ വിശ്രമ കേന്ദ്രത്തിന് സമീപം മനോഹരമായ ചെണ്ടുമല്ലി ചെടി കൂട്ടം പൂവിട്ടു നിൽക്കുന്ന അതിമനോഹരമായ കാഴ്ചയാണിപ്പോൾ മലയോര ഹൈവേയോടു ചേർന്നുള്ള ഇവിടെ യാത്രക്കാർക്കും നാട്ടുകാർക്കും കാണാൻ കഴിയുന്നത്. എന്നാൽ ഈ വർണ കാഴ്ച ഒരുക്കിയ ബേബി എന്ന സെബാസ്റ്റ്യനും തൊഴിലാളികളും പറയുന്നത് ഈ പൂക്കൾ വില്പനക്കല്ല ആസ്വധിക്കുന്നതിനാണെന്നു തന്നെയാണ്. ഈവിശ്രമ സ്ഥലത്തിനു സമീപം രാത്രികാലങ്ങളിൽ പാഴ് വസ്തുക്കളും മറ്റും കൊണ്ട് തള്ളുന്നത് പതിവാക്കിയപ്പോൾ മുതിർന്ന തൊഴിലാളിയായ കുന്നേൽ സെബാസ്റ്റൃന്റ ബുദ്ധിയിൽ വിരിഞ്ഞ ആശയമാണ്ഇപ്പോൾപൂക്കളായി വിരിഞ്ഞ് മാറിയിരിക്കുന്ന് .
കഴിഞ്ഞ ഓണകാലത്തിനു മുമ്പ് തന്നെ വേസ്റ്റുകൾ എടുത്തു മാറ്റി നിലം ഒരുക്കിയിരുന്നു ബേബി .
ഇവിടെ നടുന്നതിനായുള്ള തൈകൾ സുഹൃത്തും മറ്റൊരു തൊഴിലാളിയുമായ സുരേഷ് കുമാർ മുഖാന്തിരം സംഘടിപ്പിച്ചു. തൈകൾ നട്ട് വെള്ളം ഒഴിച്ചതും കള പറിച്ചതും വളം ഇട്ടതുംവേനൽ കടുത്തപ്പോൾചെടി ചുവടുകളിൽ ചകിരി വിരിച്ച്‌ചൂടിനെ പ്രധിരോധിച്ചു , മറ്റ് ഇടവേള സമയങ്ങളിൽസുഹൃത്തുക്കളായ മറ്റ് തൊഴിലാളികളും കൂടി ഒത്തപ്പോൾ ഇതിന്റ എല്ലാം ആകെതുകയായി മാറിയത് മനോഹരമായചെണ്ടുമല്ലി പൂകൂട്ടം . തൊഴിലാളികൾ വിശ്രമിക്കുന്നതിന് തൊട്ടടുത്തായാണ് തൊഴിലാളികളുടെ ഇരിപ്പിടവുംഉള്ളത്. വിശ്രമസമയങ്ങളിലും മറ്റും പൂക്കളുടെ മനോഹാരിതആസ്വദിച്ചും , കാറ്റിൽ തലയിളക്കിആടുന്ന പൂക്കളെ നോക്കിയും , തേൻ നുകരാനായെത്തുന്ന വണ്ടുകളേയും ചിത്രശലഭങ്ങളേയും നോക്കിയിരുന്ന് നേരം പോകുന്നതറിയുന്നേ ഇല്ലത്തൊഴിലാളികളും സാക്ഷൃ പെടുത്തുന്നു.
മേരികുളത്ത് 22ഓളം ചുമട് തൊഴിലാളികളാണുള്ളത്ഇതിൽ ഏറ്റവും മുതിർന്ന ആളായ സെബാസ്റ്റ്യൻ എന്ന ബേബി വിരമിച്ചിട്ട് രണ്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും ചെറിയ ചെറിയ ജോലികളുമായി ഇപ്പോഴും ഈ തൊഴിലാളി കേന്ദ്രത്തിൽ തന്നെയുണ്ട് ഒപ്പം ചെണ്ടുമല്ലി പൂക്കളും









































































































































