പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
വനത്തോട് ചേര്‍ന്നുള്ള തോട്ടം മേഖലയില്‍ രാത്രി യാത്രാ നിരോധനം ഏര്‍പ്പെടുത്തി ഇടുക്കി ജില്ലാ കളക്ടര്‍

മനുഷ്യ വന്യജീവി സംഘർഷം ഒഴിവാക്കുന്നതിനും ജനങ്ങളുടെ സുരക്ഷയെ കരുതിയും വനമേഖലയോട് ചേർന്ന് കിടക്കുന്ന തോട്ടങ്ങളിൽ രാത്രി സമയത്തെ മനുഷ്യസഞ്ചാരം കർശനമായി നിരോധിച്ചുകൊണ്ട് ഇടുക്കി ജില്ലാ കളക്ടർ ഉത്തരവിറക്കി. വനമേഖലയോട് ചേർന്ന് കിടക്കുന്ന തോട്ടങ്ങളിലൂടെയുള്ള രാത്രി സമയത്ത് മനുഷ്യസഞ്ചാരവും രാത്രി സമയത്തെ തോട്ടങ്ങളിലെ പണികളും നിർത്തിവെപ്പിക്കുന്നതിനും ഈ മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികൾക്കും തോട്ടം ഉടമകൾക്കും കർശനമായ നിർദ്ദേശം നൽകണമെന്നും ഉത്തരവിൽ പറയുന്നു. വൈകിട്ട് ആറുമണിമുതൽ രാവിലെ ആറുമണിവരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.









































































































































