കാലാവസ്ഥ
മൂന്ന് ദിവസവും മഴ;ഇന്നും 9 ജില്ലകളിൽ യെല്ലോ അലേർട്ട്; ന്യുനമർദ്ദം ശക്തിപ്രാപിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസവും ഇടിമിന്നലോട് കൂടിയ മഴ (rains) തുടരുമെന്ന് മുന്നറിയിപ്പ്. ഇന്നും 9 ജില്ലകളിൽ യെല്ലോ അലേർട്ട് (yello alert) പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട്. വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കുന്ന അറബിക്കടലിലെ ന്യൂനമർദ്ദം അടുത്ത മണിക്കൂറിൽ ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ.
ഇത് തീവ്രന്യൂനമർദ്ദമായി മാറും. എന്നാൽ ഇന്ത്യൻ തീരത്ത് നിന്ന് അകലെയായതിനാൽ, സംസ്ഥാനത്തെ കാര്യമായി ബാധിക്കില്ല. അതേസമയം ബംഗാൾ ഉൾക്കടലിൽ ആന്ധ്രാ തീരത്ത് നിലനിൽക്കുന്ന ചക്രവാതച്ചുഴി മഴയ്ക്ക് കാരണമാകും. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന മുന്നറിയിപ്പ് തുടരുകയാണ്.