ബിഗ് ടിക്കറ്റ് – അബുദാബിയിലെ മലയാളി ബിസിനസ്സുകാരന് 25,000 ദിർഹം സമ്മാനം

ബിഗ് ടിക്കറ്റ് സെപ്റ്റംബറിലെ രണ്ടാമത്തെ വീക്കിലി ഇ-ഡ്രോയിൽ നാല് വിജയികളെ പ്രഖ്യാപിച്ചു. അബുദാബിയിൽ താമസിക്കുന്ന മലയാളിയായ ബിസിനസ്സുകാരനും വിജയിയായി. നേപ്പാൾ, ബംഗ്ലദേശ് രാജ്യങ്ങളിൽ നിന്നുള്ളവരാണ് മറ്റു വിജയികൾ. 25,000 ദിർഹം വീതം ഓരോരുത്തരും നേടി.
ഷെരീഫ് എൻ. ആണ് മലയാളിയായ വിജയി. പത്ത് സുഹൃത്തുക്കൾക്കൊപ്പമാണ് അദ്ദേഹം ബിഗ് ടിക്കറ്റ് എടുത്തത്.
“മുൻപ് പല തവണ ഭാഗ്യം പരീക്ഷിച്ചിട്ടുണ്ട്. ആദ്യമായാണ് വിജയിക്കുന്നത്. ഞങ്ങളുടെ സംഘത്തിന് ഇതൊരു വലിയ നിമിഷമാണ്.” – ഷെരീഫ് പറയുന്നു.
സമ്മാനത്തുക തുല്യമായി വീതിക്കാനാണ് 41 വയസ്സുകാരനായ ഷെരീഫ് ആഗ്രഹിക്കുന്നത്.
പഞ്ചാബിൽ നിന്നും ഒരാൾ വിജയിയായിട്ടുണ്ട്. ഷാർജയിൽ 20 വർഷമായി താമസിക്കുന്ന 48 വയസ്സുകാരനായ മെക്കാനിക്കൽ ടെക്നീഷ്യൻ ജസ്വീന്ദർ സിങ്ങാണ് വിജയി. പത്ത് പേർക്കൊപ്പമാണ് അദ്ദേഹം ബിഗ് ടിക്കറ്റിൽ പങ്കെടുത്തത്.
സമ്മാനത്തുക തുല്യമായി വീതിക്കുമെന്ന് പറയുന്ന ജസ്വീന്ദർ, തനിക്ക് ലഭിച്ച പങ്കിൽ നിന്നും ജീവകാരുണ്യത്തിനും നീക്കിയിരിപ്പ് നടത്തുമെന്ന് പറഞ്ഞു.
ബംഗ്ലദേശിൽ നിന്നുള്ള വിജയി മൊസ്താകിൻഷ ബില്ലയാണ്. സൂപ്പർമാർക്കറ്റ് ജീവനക്കാരനായ ബില്ല പത്ത് വർഷമായി അജ്മാനിലാണ് താമസം. രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് അദ്ദേഹം ഇത്തവണ ടിക്കറ്റ് എടുത്തത്. സ്വന്തമായി ബിസിനസ്സു തുടങ്ങാൻ വേണ്ടി സമ്മാനത്തുകയിലെ തനിക്ക് ലഭിച്ച പങ്ക് ഉപയോഗിക്കാനാണ് ബില്ല ആഗ്രഹിക്കുന്നത്.
രണ്ടാമത്തെ ഇ-ഡ്രോയിലെ അവസാനത്തെ വിജയി നേപ്പാളിൽ നിന്നുള്ള ഖും ബഹദൂർ റാണയാണ്. ദുബായിൽ ഒരു ഓട്ടോ സ്പെയർപാർട്സ് കമ്പനിയിലാണ് 43 വയസ്സുകാരൻ ജോലി ചെയ്യുന്നത്.
സുഹൃത്തുക്കളായ 15 പേരുടെ കൂടെയാണ് അദ്ദേഹം ബിഗ് ടിക്കറ്റിൽ പങ്കെടുത്തത്. തനിക്കൊപ്പം കൂട്ടുകാരും വിജയികളായെന്നതാണ് അദ്ദേഹത്തെ കൂടുതൽ സന്തോഷിപ്പിക്കുന്നത്.
തനിക്ക് ലഭിച്ച സമ്മാനത്തുകയിൽ ഒരു പങ്ക് നാട്ടിലെ കുടുംബത്തിനായി മാറ്റിവെക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.
സെപ്റ്റംബറിൽ 20 മില്യൺ ദിർഹമാണ് ഗ്രാൻഡ് പ്രൈസ്. ലൈവ് ഡ്രോ ഒക്ടോബർ 3-നാണ്.
അഞ്ച് വിജയികൾക്ക് 1.95 മില്യൺ ദിർഹം സമാശ്വാസ സമ്മാനമായി ലഭിക്കും. ഒരു വിജയിക്ക് 1 മില്യൺ ദിർഹം, മറ്റൊരാൾക്ക് 500,000 ദിർഹം, മൂന്നാമത്തെയാൾക്ക് 250,000 ദിർഹം, രണ്ടു പേർക്ക് 100,000 ദിർഹം വീതം എന്നിങ്ങനെയാണ് സമ്മാനങ്ങൾ.
ദി ബിഗ് സ്പിന്നും തുടരും. സെപ്റ്റംബറിൽ ടിക്കറ്റെടുക്കുന്ന എല്ലാവരും ബിഗ് സ്പിൻ യോഗ്യത നേടും. മൂന്നു പേർക്കാണ് നവംബർ മൂന്നിന് നടക്കുന്ന ലൈവ് ഡ്രോയിൽ ബിഗ് സ്പിൻ കളിക്കാനാകുക. 1 മില്യൺ ദിർഹം വരെ നേടാനാകും.
ഇ-ഡ്രോകളും തുടരും. നാല് പേർക്ക് ഓരോ ആഴ്ച്ചയും 25,000 ദിർഹം വീതം നേടാനാണ് അവസരം.
ഡ്രീം കാർ ഒക്ടോബർ 3-ന് നിസ്സാൻ പട്രോൾ, നവംബർ 3-ന് റേഞ്ച് റോവർ വെലാർ എന്നിവയാണ്.









































































































































