നാട്ടുവാര്‍ത്തകള്‍
ബേബി ഡാം ബലപ്പെടുത്തണം; 3 മരങ്ങള്‍ നീക്കണം; കേരളത്തോട് തമിഴ്നാട്
മുല്ലപ്പെരിയാറില്‍ ബേബി ഡാം ബലപ്പെടുത്താന്‍ കേരളം അനുവദിക്കണമെന്ന് തമിഴ്നാട്. ബേബി ഡാമിനുസമീപത്തെ മൂന്ന് മരങ്ങള്‍ നീക്കിയാലേ ബലപ്പെടുത്തല്‍ സാധ്യമാകൂ. ബേബി ഡാം ബലപ്പെടുത്തിയാല്‍ ജലനിരപ്പ് 152 അടിയായി ഉയര്‍ത്താന്‍ ശ്രമിക്കും. പിണറായി സര്‍ക്കാരിന്റെ കാലത്ത് പ്രശ്നം പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ. റൂള്‍ കര്‍വ് പ്രകാരം ഈ മാസം 10 വരെ 139.50 അടി ജലനിരപ്പ് ആകാമെന്നും തമിഴ്നാട് ജലവിഭവ വകുപ്പ് മന്ത്രി ദുരൈമുരുകന്‍ പറഞ്ഞു.