പെരുവന്താനം സെന്റ് ആന്റണീസ് കോളേജിൽ പേർസണൽ ഗ്രൂമിംഗ് പ്രോഗ്രാം സംഘടിപ്പിച്ചു

പെരുവന്താനം സെന്റ് ആന്റണീസ് ഒന്നാം വർഷ ഡിഗ്രി പ്രോഗ്രാമുകളിൽ പഠിച്ചു വരുന്ന വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച പേഴ്സണൽ ഗ്രൂമിംഗ് പ്രോഗ്രാം സമാപിച്ചു, ട്രെയിനേഴ്സിന്റെ സഹായത്തോടെ ഓരോ ഡിപ്പാർട്ട്മെന്റിലെ വിദ്യാർത്ഥികളെയും ഒരുക്കുന്നതിന്റെ ഭാഗമായി ഫാഷൻ ഡിസൈനര്‍മാർ രൂപ കല്പന ചെയ്ത ആകർഷകമായ യൂണിഫോം അണിഞ്ഞു എത്തിയവർക്ക് പേർസണൽ ഗ്രൂമിംഗ് കിറ്റുകൾ, പ്രത്യേകം തയ്യാറാക്കിയ ബാഡ്ജുകൾ, സ്കിൽ പായ്ക്കുകൾ തുടങ്ങിയവ വിതരണം ചെയ്തു. ആധുനിക യുഗത്തിൽ അവരുടെ അറിവുകളും, കഴിവുകളും സാമൂഹിക നന്മ മാത്രം ലക്ഷ്യമിട്ട് നടപ്പിലാക്കണമെന്ന് ഓരോരുത്തരും പ്രതിജ്ഞ എടുത്തു. ഓരോ ഡിപ്പാർട്ട്മെന്റും കഴിഞ്ഞ മൂന്ന് ദിവസമായി വ്യത്യസ്തമായി സംഘടിപ്പിച്ച പ്രോഗ്രാം ഏറെ ആകര്‍ഷകമായിരുന്നു. പ്രോഗ്രാമുകൾക്ക് പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി , വൈസ് പ്രിൻസിപ്പല്‍മാരായ സുപർണ്ണ രാജു, രതീഷ് പി ആർ, ബോബി കെ മാത്യു, അസ്സി. സെക്രട്ടറി ജോസ് ആന്റണി, റ്റിജോമോൻ ജേക്കബ്, അഞ്ജലി ആർ നായർ, ജിനു തോമസ്,പ്രെയിസി ആന്റണി, മോനിഷ എം മോഹനൻ, ടോമി ജോസഫ്, ജിസ്മി ഷാജു, ക്രിസ്റ്റി ജോസ്, വിഷ്ണു രാജേന്ദ്രൻ, വിവിധ ക്ലാസ് ടീച്ചർമാരായ ജോമിയ മേരി സെബാസ്റ്റ്യൻ, ക്രിസ്റ്റീന റോയി, അർഷാന രാജീവ്, രജിത പി യു, എന്നിവർ നേതൃത്വം നൽകി.









































































































































