Idukki വാര്‍ത്തകള്‍
കട്ടപ്പന സെന്റ് ജോൺസ് ആശുപത്രി സ്കൂൾക്കവല റോഡിന് സമീപം രൂപപ്പെട്ട ഗർത്തം അപകട ഭീഷണിയാകുന്നു

കട്ടപ്പന സെന്റ് ജോൺസ് ആശുപത്രി സ്കൂൾക്കവല റോഡിന് സമീപം രൂപപ്പെട്ട ഗർത്തം അപകട ഭീഷണിയാകുന്നു.
ബസുകൾ ഉൾപ്പെടെ 100 കണക്കിന് വാഹനങ്ങൾ ദിനംപ്രതി കടന്നുപോകുന്ന സ്കൂൾക്കവല പള്ളിക്കവല റോഡിൽ പമ്പ് ഹൗസിന് സമീപമാണ് ഗർത്തം രൂപപ്പെട്ടത്.
3 മാസങ്ങൾക്ക് മുമ്പാണ് ഇവിടെ മഴവെള്ളം ഇറങ്ങി റോഡിന് സമീപം കുഴിയായത്.
ആശുപത്രിയിലേയ്ക്കടക്കം നിരവധി വാഹനങ്ങൾ കടന്നുപോകുന്ന പ്രധന റോഡാണ് ഇത്.
പിന്നീട് സമീപ വാസികൾ
മുന്നറിയിപ്പായി തെങ്ങിൻ മടൽ സ്ഥാപിച്ചിരിക്കുകയാണ്.
എത്രയും വേഗം PWD അതികൃതർ കുഴി മൂടുന്നതിനുള്ള നടപടികൾ സ്വീകരിച്ചില്ലങ്കിൽ ഇവിടെ അപകടങ്ങൾ ഉണ്ടാകാൻ സാധ്യത ഏറെയാണ്.









































































































































