സ്റ്റാഫ് ഡേ ദിനാഘോഷം സംഘടിപ്പിച്ചു

പെരുവന്താനം സെന്റ് ആന്റണിസ് കോളേജിന്റെ ആഭിമുഖ്യത്തിൽ വ്യത്യസ്തവും നൂതനവുമായി സ്റ്റാഫ് ഡേ ആഘോഷിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ അധ്യാപക രംഗത്ത് 4 പതിറ്റാണ്ട് പൂർത്തിയാക്കിയ പ്രൊഫ. പി ജെ വർക്കി സമ്മേളനം ഉദ്ഘാടനം ചെയ്തു. ടീച്ചർ എന്നതിന്റെ ഓരോ അക്ഷരങ്ങളും അർത്ഥമാക്കുന്ന രീതിയിൽ ഓരോ ചെടിയും ഓരോ ഡിപ്പാർട്ട്മെന്റും നട്ടതിനു ശേഷം ഒരു പ്രദക്ഷിണമായി സെമിനാർ ഹാളിൽ എത്തിയതിനു ശേഷം പ്രൊഫ. പി ജെ വർക്കി സമ്മേളനം ഉദ്ഘാടനം ചെയ്ത് സന്ദേശം നൽകി. തുടർന്ന് അധ്യാപകരും സ്റ്റാഫ് അംഗങ്ങളും അവതരിപ്പിച്ച വിവിധ കലാപരിപാടികളും റാംപ് വാക്കും ഉണ്ടായിരുന്നു. സ്റ്റാഫ് അംഗങ്ങൾ പരസ്പര ബന്ധം ശക്തപ്പെടുത്തുന്നതിന്റെ ഭാഗമായി അവതരിപ്പിച്ച കലാപരിപാടികൾ പുതുമ കൊണ്ട് ഏറെ ശ്രദ്ധേയമായി.
വൈസ് പ്രിൻസിപ്പൽമാരായ സുപർണ രാജു , ബോബി കെ മാത്യു , രതീഷ് പി ആർ റ്റിജോമോൻ ജേക്കബ് , അസ്സി. സെക്രട്ടറി ജോസ് ആന്റണി , സ്റ്റാഫ് സെക്രട്ടറിമാരായ ഷാന്റിമോൾ എസ് , അനുരാഗ് പി, ആഷിൻ ജോസ് , ജസ്റ്റിൻ ജോസ് തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് എല്ലാ സ്റ്റാഫ് അംഗങ്ങൾക്കും ഗിഫ്റ്റും നൽകി. പ്രത്യേക മികവ് പുലർത്തിയ അധ്യാപകരെ സ്വർണ്ണ പതക്കം നൽകി ആദരിച്ചു.









































































































































