Idukki വാര്‍ത്തകള്‍
താത്ക്കാലിക നിയമനം

അടിമാലി ടെക്നിക്കല്‍ ഹൈസ്‌കൂളിന്റെ കീഴില്‍ ദേവികുളം, രാജാക്കാട് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗ് സെന്ററുകളിലെ ഇംഗ്ലീഷ് അധ്യാപക തസ്തികയിലെ ഒഴിവിലേക്ക് ദിവസവേതനം അടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തും. ഇംഗ്ലീഷില്‍ 50 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തരബിരുദം, ബി.എഡ്, സെറ്റ് എന്നീ യോഗ്യതകള്‍ ഉള്ളവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. അഭിമുഖം സെപ്റ്റംബര്‍ 15ന് (ചൊവ്വാഴ്ച) രാവിലെ 10.30 ന് അടിമാലി ടെക്നിക്കല്‍ ഹൈസ്‌ക്കൂള്‍ സൂപ്രണ്ട് ഓഫീസില്‍. ഫോണ്‍ : 9400006481









































































































































