Idukki വാര്‍ത്തകള്‍
വാഗമൺ ഒരുമ സ്വയം സഹായ സംഘത്തിൻ്റെ രണ്ടാം വാർഷികം നടന്നു

വാഗമൺ:ഒരുമ പുരുഷ സ്വയം സഹായ സംഘത്തിൻ്റെ – രണ്ടാം വാർഷിക ആഘോഷം പ്രൗഢ ഗംഭീരമായി നടന്നു. ഇന്നലെ വാഗമൺ ചോറ്റുപാറ ആഷ്ടൺ റിസ്സോർട്ടിൽ വച്ച് ആഘോഷപരിപാടികളുടെ ഉദ്ഘാടനം ഷാജി എസ് നിർവ്വഹിച്ചു.
കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ അയൽക്കൂട്ടം കൈവരിച്ച മികച്ച സാമ്പത്തിക നേട്ടങ്ങളും സാമൂഹിക സേവന പ്രവർത്തനങ്ങളും പ്രദേശത്തിന് മാതൃകയാണെന്ന് ഉദ്ഘാടകൻ തന്റെ പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.
അയൽക്കൂട്ടം പ്രസിഡന്റ് – ൻ്റെ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിനു ഗോപാലൻ കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. വാർഷികത്തോടനുബന്ധിച്ച് എസ്എസ്എൽസി ,പ്ലസ്ടു വിജയിച്ചവർക്കുള്ള സമ്മാനദാനവും നിർവ്വഹിച്ചു.
തുടർന്ന് അംഗങ്ങൾ തയ്യാറാക്കിയ സ്നേഹവിരുന്നോടെയാണ് വാർഷികാഘോഷ ചടങ്ങുകൾ അവസാനിച്ചത്. അയൽക്കൂട്ടം പ്രഭു ഡി നന്ദി രേഖപ്പെടുത്തി.









































































































































