Idukki വാര്‍ത്തകള്‍
കെ. സി. എസ്. എൽ ഇടുക്കി രൂപത അധ്യാപക ദിനാഘോഷം വാഴവര സെന്റ്.മേരിസ് ഹൈസ്കൂളിൽ നടന്നു

കെ.സി.എസ്. എൽ രൂപത പ്രസിഡന്റ്
ശ്രീ. എബി എബ്രാഹം അധ്യക്ഷത വഹിച്ച യോഗം കട്ടപ്പന മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീ.ജോയ് വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. കെ.സി.എസ്. എൽ രൂപതാ ഡയറക്ടർ ഫാ. ജിജോ മണ്ണുക്കുളത്ത് സ്വാഗതം ആശംസിച്ചു. സ്കൂൾ മാനേജർ
ഫാ. തോമസ് തൈച്ചേരിൽ അനുഗ്രഹ പ്രഭാഷണം നടത്തി .സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി കൊച്ചുറാണി ജോസഫ്, പിടിഎ പ്രസിഡന്റ് ശ്രീ.സജി മണ്ണിപ്ലാക്കൽ, എം പി ടി എ പ്രസിഡന്റ് ശ്രീമതി റെൻസി കൊല്ലക്കൊമ്പിൽ ആശംസകൾ അർപ്പിച്ചു. അറിവിന്റെ വെളിച്ചം തലമുറകൾക്ക് നൽകുന്ന അധ്യാപകരെ ആദരിച്ചു.
കെ.സി. എസ്.എൽ
ജോയിന്റ് ഡയറക്ടർ
സിസ്റ്റർ ധന്യ എഫ്. സി. സി സമ്മേളനത്തിന് കൃതജ്ഞത അർപ്പിച്ചു.








































































































































