അധ്യാപകദിനത്തിൽ ഗുരുനാഥർക്ക് ആദരം

അധ്യാപകദിനത്തിൽ ഗുരുനാഥർക്ക് ആദരം; സ്വരാജ് പബ്ലിക് ലൈബ്രറി രണ്ട് അധ്യാപകരെ ആദരിച്ചു
അധ്യാപകദിനാചരണത്തിന്റെ ഭാഗമായി സ്വരാജ് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ അധ്യാപക സേവനത്തിൽ നിന്ന് വിരമിച്ച സുഗതകുമാർ കെ.ജി., സണ്ണി മമ്പറ എന്നിവരെ ആദരിച്ചു.
അറിവ് പകർന്നുനൽകുന്നതിനൊപ്പം മൂല്യബോധവും സാമൂഹിക പ്രതിബദ്ധതയും പുതുതലമുറയിൽ വളർത്തിയെടുക്കുന്നതിൽ അധ്യാപകർ വഹിക്കുന്ന മഹത്തായ പങ്ക് ചടങ്ങിൽ അനുസ്മരിച്ചു. അധ്യാപകർ സമൂഹത്തിന്റെ ഭാവിയെ രൂപപ്പെടുത്തുന്ന ശിൽപ്പികളാണെന്നും അവരുടെ സേവനവും സമർപ്പണവും എന്നും ആദരിക്കപ്പെടേണ്ടതാണെന്നും റെജി കൂനാനി അധ്യാപകദിന സന്ദേശത്തിൽ പറഞ്ഞു.
ലൈബ്രറി പ്രസിഡന്റ് ബേബിച്ചൻ കിഴക്കേമുറി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ഷീബ റെൻസോ, മനോജ് എം.വി., പ്രിൻസ് മറ്റപ്പള്ളി എന്നിവർ ആശംസകൾ നേർന്നു. സജി കുമാർ പി. റ്റി. , സണ്ണി കക്കുഴി, കെ. കെ. മാണി, സെബാസ്റ്റ്യൻ തോമസ്, വിൽസൺ തോമസ്, സിറിൽ തോമസ്, പാലോസ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
തങ്ങളുടെ ഔദ്യോഗിക ജീവിതത്തിലൂടെ നിരവധി തലമുറകൾക്ക് അറിവും ജീവിതമൂല്യങ്ങളും പകർന്നുനൽകിയ ഗുരുനാഥന്മാരോടുള്ള നന്ദിയും ആദരവും പ്രകടിപ്പിക്കുന്നതായി അധ്യാപകദിനാചരണം മാറി.









































































































































