San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-06-03 at 7.38.55 AM
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ESA യുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങളും നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുവാനുള്ള സമയപരിധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ ഇടത് വലത് മുന്നണികള്‍ വഞ്ചനാപരമായ രാഷ്രട്രീയം കളിക്കുകയാണെന്ന് ബി.ഡി.ജെ.എസ്. ഇടുക്കി നിയോജക മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി.



പശ്ചിമഘട്ട മേഖലയില്‍ ഉള്‍പ്പെടുന്ന തമിഴ്നാട് ഉള്‍പ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങള്‍ ജിയോ മാപ്പിംഗ് അടക്കമുള്ള സര്‍വ്വേകളും അനുബന്ധ നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കി ജനവാസ മേഖലയും വനപ്രദേശവും കൃഷി ഭൂമിയും തിട്ടപ്പെടുത്തി കൃത്യമായ മാപ്പ് തയ്യാറാക്കിയിട്ട് മാസങ്ങള്‍ പിന്നിടുമ്പോഴും കേരള സര്‍ക്കാരും ESA പ്രതികൂലമായി ബാധിക്കുന്ന തദ്ദേശ സ്ഥാപനങ്ങളും അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചു വരുന്നത്.2014 മാര്‍ച്ച് 10 ലെ സര്‍വ്വേ റിപ്പോര്‍ട്ടുമായി കേരളം ഇപ്പോഴും ഈ വിഷയത്തില്‍ രാഷ്ട്രീയം കളിക്കുമ്പോള്‍ 2025_2026 വര്‍ഷക്കാലയളവില്‍ കൃത്യമായി സര്‍വേകള്‍ പൂര്‍ത്തിയാക്കി മറ്റ് സംസ്ഥാനങ്ങള്‍ ESA മേഖലകളെ ജനോപകാരപ്രധമായി പുനര്‍നിര്‍ണ്ണയം നടത്തിയപ്പോള്‍ കേരളം മാറിമാറി ഭരിച്ച വരുന്ന സര്‍ക്കാരുകളും ഇടത് വലത് മുന്നണികളും അന്ധമായ രാഷ്ട്രീയത്തിന്റെ പേരില്‍ ജനങ്ങളെ വഞ്ചിക്കുന്ന സമീപനമാണ് സ്വീകരിച്ച് വരുന്നത്.ഇടുക്കി ജില്ലയിലെ മലയോര മേഖലയില്‍ ദൂരവ്യാപകമായ പ്രത്യാഘാതള്‍ സൃഷ്ടിക്കുന്ന ഈ വിഷയത്തില്‍ കോടതിയെ സമീപിക്കുമെന്ന കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ പ്രസ്താവന ഇടുക്കി എം.പി. ഡീന്‍ കുര്യാക്കോസ് ഇക്കാര്യത്തില്‍ പരാജയമാണെന്ന കുറ്റസമ്മതമാണ്. ESA അന്തിമ വിജ്ഞാപനം വന്ന ശേഷം കേന്ദ്ര സര്‍ക്കാരിനെതിരെ സമരം ചെയ്യാന്‍ കാത്തിരിക്കാതെ സംസ്ഥാന സര്‍ക്കാരും തദ്ദേശ ഭരണ സ്ഥാപനങ്ങളും ജനങ്ങളോടുള്ള തങ്ങളുടെ ഉത്തരബാധിത്വം നിറവേറ്റുവാനുള്ള ആര്‍ജ്ജവം കാണിക്കണമെന്ന് ബി.ഡി.ജെ.എസ്.ഇടുക്കി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
ബി.ഡി.ജെ.എസ്. ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ:സംഗീത വിശ്വനാഥന്‍ , ജില്ലാ പ്രസിഡന്റ് അഡ്വ:പ്രതീഷ് പ്രഭ , പാര്‍ത്ഥേശന്‍ ശശികുമാര്‍ , മനേഷ് കുടിക്കയത്ത് , സന്ദീപ് ഇ.യു. , ബിനീഷ് കെ.പി.,
സന്തോഷ് തോപ്പില്‍ , ജോബി വാഴാട്ട് , ബിനോജ് ടി.കെ., പി.പി.ശ്രീരാജ് , അശോകന്‍ കാരുവേലില്‍ , സുരേഷ് പി.സി.തുടങ്ങിയവര്‍ സംസാരിച്ചു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!