San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-06-03 at 7.38.55 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

സേനാപതി സ്കൂളിൽ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് റേഞ്ചർ യൂണിറ്റ് ക്യാമ്പ്





കട്ടപ്പന:നേതൃത്വപാടവവും സേവന മനോഭാവവും വളർത്തുക എന്ന ലക്ഷ്യത്തോടെ സേനാപതി മാർ ബേസിൽ സ്കൂളിലെ   ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് റേഞ്ചർ യൂണിറ്റിന്റെ നേതൃത്വത്തിൽ  ദ്വിദിന ക്യാമ്പ് നടന്നു.റേഞ്ചർ ലീഡർ സൗമ്യ.സി.നായർ ക്യാമ്പിന് നേതൃത്വം നൽകി.റേഞ്ചർമാരുടെ കഴിവുകളും ആത്മവിശ്വാസവും നേതൃത്വപാടവവും വർധിപ്പിക്കുന്നതിനായി വിവിധ പരിശീലന പരിപാടികളും ക്ലാസുകളും സാഹസിക പ്രവർത്തനങ്ങളും നടത്തി.റേഞ്ചർ ലീഡർ ജോൺസിലി മെരിയ ജോൺ ക്ലാസ് നയിച്ചു. സീനിയർ റേഞ്ചർ മേറ്റ് പാർവതി പ്രവീണ, റേഞ്ചർ മേറ്റ്  ഗോപിക സുദർശ് എന്നിവർ നേതൃത്വം നൽകി.ക്യാമ്പിന്റെ ഭാഗമായി  സി.പി.ആർ പരിശീലനം, ഫസ്‌റ്റ് എയ്ഡ് പരിശീലനം, സാഹസിക പരിശീലനം എന്നിവ നൽകി. അടിയന്തര സാഹചര്യങ്ങളിൽ ആത്മവിശ്വാസത്തോടെ ഇടപെടുന്നതിനും മറ്റുള്ളവരെ സഹായിക്കുന്നതിനുമുള്ള പ്രായോഗിക പരിശീലനമാണ് റേഞ്ചർമാർക്ക് നൽകിയത്.ക്യാമ്പിലെ ഏറെ കൗതുകകരമായ അനുഭവങ്ങളിലൊന്നായിരുന്നു പാത്രങ്ങളില്ലാതെ ഭക്ഷണം പാചകം ചെയ്യുന്ന രീതിയുടെ പരിശീലനം. പരിമിതമായ വിഭവങ്ങൾ ഉപയോഗിച്ച് ഭക്ഷണം തയ്യാറാക്കുന്നതിനുള്ള ഈ വ്യത്യസ്ത അനുഭവം കുട്ടികളിൽ ഏറെ ആകാംക്ഷയും കൗതുകവും സൃഷ്ടിച്ചു. പ്രകൃതിയോട് ഇണങ്ങി ജീവിക്കാനും സാഹചര്യങ്ങൾക്കനുസരിച്ച് സ്വയംപര്യാപ്തരാകാനും ഈ പരിശീലനം സഹായകമായി.
അച്ചടക്കം,കൂട്ടായ പ്രവർത്തനം, നേതൃത്വപാടവം, ആത്മവിശ്വാസം, സേവനമനോഭാവം, പ്രതിസന്ധികളെ നേരിടാനുള്ള കഴിവ് എന്നിവ വളർത്തുന്നതിനുള്ള നിരവധി പ്രവർത്തനങ്ങളാണ് ക്യാമ്പിൽ ഉൾപ്പെടുത്തിയത്. റേഞ്ചർമാരുടെ സജീവ പങ്കാളിത്തവും കൂട്ടായ പ്രവർത്തനവും ക്യാമ്പിനെ ശ്രദ്ധേയമാക്കി.
സമാപന സമ്മേളനം സ്കൂൾ പ്രിൻസിപ്പൽ ധന്യ എസ്. നായർ ഉദ്ഘാടനം ചെയ്തു. തുടർന്ന് ക്യാമ്പിൽ പങ്കെടുത്ത റേഞ്ചർമാർക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
റേഞ്ചർമാരിൽ സേവനസന്നദ്ധതയും സാമൂഹിക പ്രതിബദ്ധതയും നേതൃത്വഗുണങ്ങളും വളർത്തുന്നതിനുള്ള പ്രചോദനാത്മകമായ അനുഭവമായി ക്യാമ്പ് മാറി.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!