Idukki വാര്‍ത്തകള്‍
ഫെയ്‌സ്ബുക്കിൽ മതസ്പർദ്ധ ഉളവാക്കുന്ന തരത്തിലുള്ള പോസ്റ്റ് ഷെയർ ചെയ്ത ഗ്രേഡ് സബ്ബ് ഇൻസ്പെക്ടർ അന്വേഷണ വിധേയമായി സസ്പെൻഷനിൽ

തൊടുപുഴ പോലീസ് സ്റ്റേഷനിൽ പ്രവൃത്തിയെടുത്തുവരുന്ന ഗ്രേഡ് സബ്ബ് ഇൻസ്പെക്ടർ വിജേഷിനെ -യാണ് അന്വേഷണ വിധേയമായി സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്.
അച്ചടക്ക സേനയിലെ ഉത്തരവാദിത്വപ്പെട്ട ഒരു പോലീസ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ പോലീസ് ഉദ്യോഗസ്ഥർ സാമൂഹ മാധ്യമങ്ങൾ കൈകാര്യം ചെയ്യുമ്പോൾ പാലിക്കേണ്ടാതായി പറഞ്ഞിട്ടുള്ള സംസ്ഥാന പോലീസ് മേധാവിയുടെ നിർദ്ദേശങ്ങൾ പാലിക്കാതെ പ്രവർത്തിച്ചിട്ടുള്ളതായും പ്രത്യേക മതവിഭാഗത്തെ മോശമാക്കുന്ന സൂചന നൽകുന്ന ചിത്രങ്ങൾ ഷെയർ ചെയ്തിട്ടുള്ളത് ഉത്തരവാദിത്വപ്പെട്ട പോലീസ് സേനയിലെ അംഗമെന്ന നിലയിൽ ഗ്രേഡ് സബ്ബ് ഇൻസ്പെക്ടർ വിജേഷ് കെയുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര അച്ചടക്കലംഘനവും കൃത്യവിലോപവുമാണെന്നും ബോധ്യമായതിനെ തുടർന്നാണ് സസ്പെൻഷൻ









































































































































