Idukki വാര്‍ത്തകള്‍
ഉന്മേഷത്തിന് രക്തചന്ദനവും അങ്ങാടി മരുന്നും ചേർത്ത് വാറ്റിയ പ്രതിയെ എക്സൈസ് പൊക്കി

ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് ഉടുമ്പൻചോല റേഞ്ച്, എക്സൈസ് ഇൻസ്പെക്ടർ അഭിലാഷ് ൻ്റെ നേതൃത്വത്തിൽ തൂക്കുപാലം,മുണ്ടിയെരുമ, ദേവഗിരി ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ ദേവഗിരി മല്ലിശ്ശേരി ഷാജി രാജപ്പൻ്റെ വീട്ടിൽ നിന്നും ഒന്നര ലിറ്റർ വാറ്റ് ചാരായവും വമ്പൻ വാറ്റു ഉപകരണങ്ങളും പിടികൂടി. തിരുവോണത്തിന് ദേവഗിരിയിൽ പ്രത്യേക മണവും നിറവുമുള്ള വാറ്റ് ചാരയം ഉണ്ടെന്നുള്ള രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഒന്നാം തല വാറ്റിൽ രക്തചന്ദനവും മറ്റ് അങ്ങാടി മരുന്നുകളും ചേർത്ത് ഉൻമേഷത്തിനുള്ള മരുന്ന് എന്ന പേരിൽ ആയിരുന്നു റെഡ് സാൻഡൽ വാറ്റിയിരുന്ന കോടതിയിൽ ഹാജരാക്കിയ പ്രതിയെ പീരുമേട് സബ് ജയിലിൽ റിമാൻഡ് ചെയ്തു.









































































































































