ഫ്രണ്ട്സ് ഓഫ് കട്ടപ്പനയുടെ മാവേലി മഹോത്സവവും സാംസ്കാരിക ഘോഷയാത്രയും

കട്ടപ്പന:ഫ്രണ്ട്സ് ഓഫ് കട്ടപ്പനയുടെ നേതൃത്വത്തിൽ നടത്തുന്ന മാവേലി മഹോത്സവത്തിൻ്റെ ഭാഗമായുള്ള സാംസ്കാരിക ഘോഷയാത്ര നടന്നു.നഗരസഭ ടൗൺഹാൾ പരിസരത്തു നിന്നും ആരംഭിച്ച സാംസ്കാരിക ഘോഷയാത്ര സർക്കിൾ ഇൻസ്പെക്ടർ കെ.പ്രേംകുമാർ ഫ്ലാഗ് ഓഫ് ചെയ്തു.ചെണ്ടമേളം,നാസിക് ഡോൾ, കഥകളി,തെയ്യം, പരുന്താട്ടം, മയൂര നൃത്തം തുടങ്ങിയ കലാരൂപങ്ങൾ, മാവേലി വേഷധാരികൾ, ബൊമ്മകൾ,രഥം എന്നിവയുടെ അകമ്പടിയോടെ നടന്ന സാംസ്കാരിക ഘോഷയാത്ര ടൗൺചുറ്റി നഗരസഭ മിനി സ്റ്റേഡിയത്തിൽ സമാപിച്ചു.കനത്ത മഴയെ അവഗണിച്ച് നിരവധിപേർ സംസ്കരിഗ റാലിയിൽ പങ്കാളികളായി.തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനം നഗരസഭാ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു.ഫ്രണ്ട്സ് ഓഫ് കട്ടപ്പന പ്രസിഡണ്ട് സിജോ എവറസ്റ്റ് അധ്യക്ഷത വഹിച്ചു.മർച്ചൻസ് അസോസിയേഷൻ പ്രസിഡൻ്റ് സാജൻ ജോർജ്,മലനാട് എസ്എൻഡിപി യൂണിയൻ പ്രസിഡൻ്റ് ബിജു മാധവൻ, സി.പി.ഐ. എം ജില്ലാ കമ്മിറ്റി അംഗം വി.ആർ സജി,സിപിഐ സംസ്ഥാന കൗൺസിൽ അംഗം വി.ആർ ശശി,കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സിജു ചക്കുംമൂട്ടിൽ,
ബി.ജെ.പി ജില്ലാ വൈസ് പ്രസിഡൻ്റ് രതീഷ് വരകുമല,നഗരസഭ കൗൺസിലർ സി.ആർ മുരളി,മർച്ചന്റ് അസോസിയേഷൻ വർക്കിംഗ് പ്രസിഡൻ്റ് സിജോമോൻ ജോസ്,ജനറൽ സെക്രട്ടറി ജോഷി കുട്ടട ,ഫ്രണ്ട്സ് ഓഫ് കട്ടപ്പന ജനറൽ സെക്രട്ടറി
എസ്.സൂര്യലാൽ, രക്ഷാധികാരികളായ ഷാജി നെല്ലിപ്പറമ്പിൽ, കെ.വി വിശ്വനാഥൻ എന്നിവർ സംസാരിച്ചു.വൈകിട്ട് ആറിന് തീറ്റ മത്സരവും,തുടർന്ന് സംഗീത സന്ധ്യയും അരങ്ങേറി.









































































































































