മലയാളി ചിരി ക്ലബ്ബിന്റെ നേതൃത്വത്തിൽ 100 കുടുംബങ്ങളിൽ ഓണക്കിറ്റ് വിതരണം ചെയ്തു

മലയാളി ചിരി ക്ലബ്ബിന്റെ നേതൃത്വത്തിൽ 100 കുടുംബങ്ങളിൽ ഓണക്കിറ്റ് വിതരണം ചെയ്തു.
കട്ടപ്പന നഗരസഭ ചെയർ പേഴ്സൺ ജോയി വെട്ടിക്കുഴി ഉദ്ഘാടനം നിർവ്വഹിച്ചു. ഓണം നാളിൽ 100 കുടുംബങ്ങളിൽ ഓണ സദ്യക്കുള്ള അരി ഉൾപ്പെടെ 20 കൂട്ടും സാദനങ്ങളാണ് കട്ടപ്പന ചിരി ക്ലബ്ബ് വീടുകളിൽ എത്തിച്ച് നൽകുന്നത്. കട്ടപ്പന നഗരസഭ, കാഞ്ചിയാർ, ഇരട്ടയാർ പഞ്ചായത്തുകളിലെ 100 കിടപ്പു രോഗികളുടെ വീടുകളിലാണ് ആശ വർക്കർമാരുടെ സഹകരണത്തോടെ 1500 രൂപാ വില വരുന്ന ഓണകിറ്റ് എത്തിക്കുന്നത്.
കിറ്റ് വിതരണത്തിന്റ ഉദ്ഘാടനം നഗരസഭ ചെയർ പേഴ്സൺ ജോയി വെട്ടിക്കുഴി നിർവ്വഹിച്ചു. തുടർച്ചയായി പത്താം വർഷവും ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന ചിരി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ മാതൃക പരമാണന്ന് ജോയി വെട്ടിക്കുഴി പറഞ്ഞു. ചിരി ക്ലബ്ബ് പ്രസിഡന്റ് സണ്ണി സ്റ്റോറിൽ അദ്ധ്യക്ഷത വഹിച്ചു. ഒരു വർഷത്തിൽ4 കരുണ്യയാത്രകളാണ് സംഘടിപ്പിക്കുന്നതെന്നും 10 വർഷമായി പ്രവർത്തനങ്ങൾ തുടർന്ന് വരുന്നതായും സണ്ണി സ്റ്റോറിൽ പറഞ്ഞു.
വിവിധ സംഘടന പ്രതിനിധികളായ അജിത്ത് സുകുമാരൻ , ജിനേഷ് കക്കാട്ട്,സജിദാസ് മോഹൻ ,സുമിത്ത് മാത്യൂ ,ജെയ്ബി.ജോസഫ് എന്നിവർ സംസാരിച്ചു. ചിരി ക്ലബ്ബ് ഭാരവാഹികളായ വിപിൻ വിജയൻ , പ്രിൻസ് മൂലേച്ചാലിൽ,അശോക് ഇലവന്തിക്കൽ , അനീഷ് തോണക്കര തുടങ്ങിയവർ നേതൃത്വം നൽകി.









































































































































